കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും വിഭജനയുക്തികള്‍ മാനവരാശിയുടെ നിലനില്‍പ്പിനു കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വര്‍ത്തമാന കാലത്തു മാനവികതയെ തിരിച്ചുപിടിക്കുക എന്നതാണ് എഴുത്തുകാരന്റെ പ്രധാന കര്‍ത്തവ്യമെന്ന് പി.ഹരീന്ദ്രനാഥ് പറഞ്ഞു. വടകര എന്‍ആര്‍ഐ ഫോറം അബുദാബിയുടെ ഇരുപതാം വാഷിക ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രവാസം ഇന്ന് തീക്ഷണമായ ഒരു സാസ്കാരിക അനുഭവമാണ്. പറഞ്ഞു പഴകിയ ദേശനഷ്ടത്തിന്റെയും ഗൃഹാതുരത്തിന്റെയും ആഖ്യാനങ്ങളല്ല ഇന്നത്തെ പ്രവാസ രചനകള്‍. എഴുത്തിലെ പ്രവാസവും പ്രവാസത്തിലെ എഴുത്തും പുതിയ മാനങ്ങള്‍ കൈവരിക്കുകയാണ്. പഴയകാലത്തെ സ്വത്വപ്രതിസന്ധികളല്ല ഇന്നത്തെ പ്രവാസ ലോകം അഭിമുഖീകരിക്കുന്നത്. ഇ.കെ ദിനേശന് വിഷയാവതരണം നടത്തി. ഡോ. ഹസീന ബീഗം,കെ. ഗോപിനാഥന്,ഷാജി ഹനീഫ്,ബഷീര്‍ മുളിവയല്‍,സുനില്‍ മാടമ്പി,ജുബൈര്‍ വെള്ളേടത്ത്,മുഹമ്മദലി മാങ്കടവ്,അനൂപ് പെരുവണ്ണമൊഴി,സഫറുല്ല പാലപ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു