സ്വകാര്യ കമ്പനികളില്‍ ഡിസംബര്‍ 31നകം ഇമാറാത്തി നിയമനങ്ങള്‍ പൂര്‍ത്തിയാക്കണം
ഷാര്‍ജ : സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അധികാരമേറ്റ ശേഷം ആദ്യമായി യുഎഇലെത്തിയ മാര്‍ റാഫേല്‍ തട്ടിലിന് ഇന്ന് വൈകീട്ട് 7.45ന് ഷാര്‍ജ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ സ്വീകരണം നല്‍കും. സ്വീകരണത്തിന്റെയും ദിവ്യബലിയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാദര്‍ സവരി മുത്തു,ഫാദര്‍ ജോസ് വട്ടുകുളത്തില്‍,ഷാര്‍ജ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ സോജിന് ജോണ്‍ കല്ലുപുര,അജ്മാന് എസ്എംസിഎ കോര്‍ഡിനേറ്റര്‍ ബേബി വര്‍ഗീസ് അറിയിച്ചു.