
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ് യുഎഇ കമ്മിറ്റി അജ്മാനില്‍ സംഘടിപ്പിക്കുന്ന അല്‍മുല്‍തഖ സബീല്‍ എക്സലന്‍സി ബാന്‍ക്വിറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ എത്തിയ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പിക്ക് അബുദാബി എയര്‍പോര്‍ട്ടില്‍ കോളജ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്കി. നാളെ വൈകുന്നേരം 6.30ന് അജ്മാന് ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തിലാണ് സബീല്‍ എക്സലന്‍സി ബാന്‍ക്വിറ്റ് പ്രോഗ്രാം. പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സി.എച്ച് ബാവ ഹുദവി, സ്വാലിഹ് ഹുദവി തൂത, സിദ്ദീഖ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
അബൂദാബി എയര്‍പോര്‍ട്ടില്‍ നല്കിയ സ്വീകരണത്തി ല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,സബീലുല്‍ ഹിദായ അബൂദാബി ചാപ്റ്റര്‍ പ്രസിഡന്റ് അഹമദ് ഹസന് അരീക്കന്‍,ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹുദവി,യുഎഇ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഷീദ് കെകെ,റഹീം നാണത്ത്,സിറാജ് നടക്കല്‍, മുജീബ് എടത്തിങ്ങല്‍,അബ്ദുല്‍ഹമീദ് കോട്ടക്കല്‍,മുഹമ്മദ് ഫര്ഹാന് പയ്യന്നൂര്‍ പങ്കെടുത്തു.