27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റും തളിപ്പറമ്പ് സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ കരീം ചേലേരി,ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനുമായ മഹ്്മൂദ് അള്ളാംകുളം എന്നിവര്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് സ്വീകരണം നല്കി. പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെയും വിശിഷ്യാ മലയാളികളുടെയും ആശാകേന്ദ്രമാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. വിദ്യഭ്യാസ,കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും നേതാക്കള്‍ പറഞ്ഞു.
സ്വീകരണ ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷനായി. അസോസിയേഷന് ഭരണ മുന്നണി ചെയര്മാന് ഹാശിം നൂഞ്ഞേരി പ്രസംഗിച്ചു. ഐഎഎസ് വൈസ് പ്രസിഡന്റ്് പ്രദീപ് നന്മാറ, ജോ.ജനറല്‍ സെക്രട്ടറി ജിബി ജോര്‍ജ്,മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.ശ്രീപ്രകാശ് സ്വാഗതവും ട്രഷറര്‍ ഷാജി ജോണ്‍ നന്ദിയും പറഞ്ഞു.