
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: നല്ല വായനയിലൂടെ മാത്രമെ മികച്ച എഴുത്തുകാരനാവാന്‍ കഴിയുകയുള്ളൂവെന്നും നല്ല വാക്കുകള്‍ സ്വന്തം സൃഷ്ടിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന് പൂര്ണതയിലെത്തുമെന്നും കവിയും എഴുത്തുകാരനുമായ കമറുദ്ദീന് ആമയം അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ‘തിങ്കളും താരങ്ങളും’ കാവ്യസല്ലാപത്തില്‍ മുഖ്യാതിഥിയായ സംസാരിക്കുകയായിരുന്നു. എല്ലാവരിലും സാഹിത്യബോധം വളര്‍ത്തുകയും എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ഇത്തരം ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിതായത്തുല്ല പറഞ്ഞു. അക്ഷര ലൈബ്രറിയുടെ ശക്തമായ പ്രവര്‍ത്തനത്തിന് പ്രമുഖ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാന്നിധ്യം ഉപയോഗപെടുത്തുമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട് പറഞ്ഞു. അബ്ദുല്‍ മജീദ് സി രചിച്ച ‘പലായനം’ എന്ന കവിതയും ഹക്കീം എടക്കഴിയൂര്‍ രചിച്ച ‘കണ്ണാഫി’ കവിതയും അലി ചിറ്റയില്‍ രചിച്ച ‘കാര്‍മേഘം’ കവിതയും ജാഫര്‍ തെന്നല അവതരിപ്പിച്ചു. ഹാഷിം ആറങ്ങാടി,സലിം നടുത്തൊടി,ജുബൈര്‍ വെള്ളാടത്ത്,യൂനുസ് തോലിക്കല്‍,മുസ്തു ഉര്‍പ്പായി പ്രസംഗിച്ചു.