
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
റാസല്‍ ഖൈമ: ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും യുഎസ് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് റെയ്ന്‍സ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. റാസല്‍ ഖൈമയിലെ സഖര്‍ ബിന്‍ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തില്‍ ഭരണാധികാരി അമേരിക്കന്‍ കോണ്‍സല്‍ ജനറലിനെ സ്വീകരിച്ചു. യുഎഇയുടെ ആരോഗ്യ സംരക്ഷണ മേഖലയിലെ യുഎസ് ബിസിനസ് കൗണ്‍സില്‍ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ആരോഗ്യ സംരക്ഷണ മേഖലകളില്‍ സംയുക്ത സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളുടെയും പുരോഗതിയും സമൃദ്ധിയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള സൗഹൃദത്തിന്റെയും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ആത്മാവിലൂന്നിയാണ് ചര്‍ച്ചകള്‍ നടന്നത്. ശൈഖ് സഊദ് നല്കിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും റെയ്നസും പ്രതിനിധി സംഘവും അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. എമിറേറ്റിലെ വളര്‍ന്നുവരുന്ന നിക്ഷേപ അന്തരീക്ഷത്തെയും വിവിധ മേഖലകളിലുടനീളമുള്ള ബിസിനസുകളുടെ വിജയത്തിനും വളര്‍ച്ചയ്ക്കും നല്കുന്ന അവസരങ്ങളെയും അവര്‍ പ്രശംസിച്ചു.