
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
ദുബൈ: വിശുദ്ധ റമസാന്‍ മാസത്തില്‍ സാലിക്, പാര്‍ക്കിംഗ്, ദുബൈ മെട്രോ സമയക്രമങ്ങളില്‍ മാറ്റം വരുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിച്ചു. ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെയും ഞായറാഴ്ചകളില്‍ രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ഇത് പ്രവര്‍ത്തിക്കും. പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയക്രമം തിങ്കള്‍ മുതല്‍ ശനി വരെആദ്യ പിരീഡ്: രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ. രണ്ടാമത്തെ പിരീഡ്: രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെ. തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെയും ഞായറാഴ്ചകളില്‍ മുഴുവന്‍ സമയവും പാര്‍ക്കിംഗ് സൗജന്യമാണ്. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കെട്ടിടങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സാലിക് നിരക്കുകളിലും മാറ്റമുണ്ടാവും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ ദിര്‍ഹം 6; തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 7 മുതല്‍ 9 വരെയും, പിറ്റേന്ന് രാവിലെ 5 മുതല്‍ 2 വരെയും ആഴ്ചയിലെ ദിവസങ്ങളില്‍ 4 ദിര്‍ഹവും. റമസാനില്‍ തിങ്കള്‍ മുതല്‍ ശനി വരെ പുലര്‍ച്ചെ 2 മുതല്‍ 7 വരെ നിരക്ക് സൗജന്യമാണ്. റമസാനിലെ നാല് ഞായറാഴ്ചകളില്‍, ദിവസം മുഴുവന്‍ രാവിലെ 7 മുതല്‍ പുലര്‍ച്ചെ 2 വരെ 4 ദിര്‍ഹവും; പുലര്‍ച്ചെ 2 മുതല്‍ 7 വരെ സൗജന്യവുമാണ്. ദുബൈ ട്രാം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെയും; ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയും പ്രവര്‍ത്തിക്കും. ദുബൈ പബ്ലിക് ബസുകളുടെയും മറൈന്‍ ട്രാന്‍സ്പോര്‍ട്ട് പ്രവര്‍ത്തന സമയങ്ങളുടെയും പൂര്‍ണ്ണമായ ലിസ്റ്റിംഗിനായി ട’വമശഹ ആപ്പ് അല്ലെങ്കില്‍ ആര്‍ടിഎ വെബ്സൈറ്റ് പരിശോധിക്കാന്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കസ്റ്റമര്‍ ഹാപ്പിനെസ് ആന്‍ഡ് സര്‍വീസ് സെന്ററുകളുടെ പുതുക്കിയ സമയം ആര്‍ടിഎ വെബ്സൈറ്റിലുംലഭ്യമാണ്