
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 22 വരെ റമസാന്‍ ഗെയിംസ് നടക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. വിവിധ മത്സരങ്ങള്‍ക്കൊടുവില്‍ ആകെ 800,000 ദിര്‍ഹം കവിയുന്ന സമ്മാനങ്ങള്‍ നല്‍കും. വിശുദ്ധ റമസാന്‍ മാസത്തില്‍ ഒരു കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്ന് ദുബൈ പോലീസ് പറഞ്ഞു. ഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു. ശാരീരിക ആരോഗ്യം, ഫിറ്റ്നസ് നിലവാരം, സ്വഭാവ വികസനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കുന്നതില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യം ഈ സംരംഭം അടിവരയിടുന്നു. 8 കമ്മ്യൂണിറ്റി വിഭാഗങ്ങളായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. പൊതുജനങ്ങള്‍, ദുബൈ പൊലീസ് അക്കാദമി വിദ്യാര്‍ത്ഥികള്‍, ഹെമയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ദുബൈ പൊലീസ് ജീവനക്കാര്‍, സ്പെഷ്യലൈസ്ഡ് ഡിപ്ലോമ ഇന്‍ പോലീസ് ഇന്നൊവേഷന് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍, ദുബൈ പൊലീസില്‍ നിന്നും വിരമിച്ചവര്‍, ദുബൈ പൊലീസ ജീവനക്കാരുടെ കുടുംബങ്ങള്‍, നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ 23 കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. മൗണ്ടന്‍ ബൈക്കിംഗ് ചലഞ്ച്, ടെന്നീസ്, ഫുട്ബോള്‍, സ്നൂക്കര്‍, ബീച്ച് വോളിബോള്‍, തെയ്ക്വോണ്ടോ, റോളര്‍ സ്കേറ്റിംഗ്, ഷൂട്ടിംഗ്, ചെസ്സ്, 5 കിലോമീറ്റര്‍ ഓട്ടമത്സരം, പരമ്പരാഗത എമിറാത്തി ഗെയിമുകള്‍, ക്രിക്കറ്റ്, പാഡല്‍
എയര്‍ റൈഫിള്‍ ഷൂട്ടിംഗ്, കാലിസ്തെനിക്സ്, ഇന്‍ഡോര്‍ റോയിംഗ്, ഒബ്സ്റ്റാക്കിള്‍ കോഴ്സ് റേസ്, നീന്തല്‍, സൈക്ലിംഗ് റേസ്, ജിയുജിറ്റ്സു,
100 മീറ്റര്‍ സ്പ്രിന്റ് ഓട്ടം, കരാട്ടെ, അമ്പെയ്ത്ത് എന്നിവയായിരിക്കും. ദുബൈ പൊലീസ് ഓഫീസേഴ്സ് ക്ലബ്ബ്, ദുബൈ പൊലീസ് അക്കാദമി, ദേര പാം, ഉമ്മുല്‍ ദമാന്‍, അല്‍ റുവായയിലെ പരിശീലന നഗരം, നാദ് അല്‍ ഷെബ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. മിക്ക മത്സരങ്ങളും ഇഫ്താറിന് ശേഷം രാത്രി 9 മുതല്‍ അര്‍ദ്ധരാത്രി 12 വരെ നടക്കും. സൈക്ലിംഗ് മത്സരങ്ങള്‍ ഇഫ്താറിന് മുമ്പ് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 5 വരെ നടക്കും.