
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: റമസാന്‍ മാസത്തില്‍ ഭിക്ഷാടനത്തിനിറങ്ങിയ ഒമ്പത് പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനത്തിനെതിരെയുള്ള വാര്‍ഷിക നടപടിയുടെ ഭാഗമായി റമസാനിന്റെ ആദ്യ ദിവസമാണ് പൊലീസിന്റെ നടപടി. യാചന ക്രിമിനല്‍ കുറ്റമാണെന്ന് അവബോധം വളര്‍ത്തുന്നതിനും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രം സംഭാവന നല്കാന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് ദുബൈ പൊലീസിലെ സാമൂഹിക വിരുദ്ധ കുറ്റകൃത്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അല്‍ ഷംസി പറഞ്ഞു. പുണ്യമാസത്തിലെ ജീവകാരുണ്യ മനോഭാവം മുതലെടുക്കാന്‍ രൂപകല്‍പ്പന ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ബ്രിഗേഡിയര്‍ അല്‍ ഷംസി താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. പല യാചകരും സഹതാപം തോന്നിപ്പിക്കാന്‍ കുട്ടികളെയോ ദൃഢനിശ്ചയമുള്ള ആളുകളെയോ ഉപയോഗിച്ച് ആളുകളുടെ ഔദാര്യത്തെ ചൂഷണം ചെയ്യുന്നുണ്ട്. ഇത് നിയമം വിലക്കിയ കുറ്റകൃത്യമാണെന്ന് ബ്രിഗേഡിയര്‍ അല്‍ ഷംസി പറഞ്ഞു.
റമസാനിന്റെ ആദ്യ ദിവസത്തില്‍ അഞ്ച് പുരുഷന്മാരും നാല് സ്ത്രീ യാചകരുമാണ് പൊലീസ് പിടിയിലാവുന്നത്. വിശുദ്ധമാസം മുഴുവന്‍ കാമ്പയിന് നടപ്പിലാക്കുന്നതിനായി എമിറേറ്റിലുടനീളം, പ്രത്യേകിച്ച് പള്ളികള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സമീപം, പൊലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ അല്‍ ഷംസി വിശദീകരിച്ചു. പള്ളികള്‍ക്കും, റെസിഡന്‍ഷ്യല്‍, മാര്‍ക്കറ്റ് ഏരിയകള്‍ക്കും സമീപം പരമ്പരാഗതമായി യാചന നടത്തുന്ന ഒരു രീതിയുണ്ട്,
വ്യാജ മെഡിക്കല്‍ അടിയന്തരാവസ്ഥകള്ക്കായുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും രാജ്യത്തിന് പുറത്ത് ഒരു പള്ളി പണിയുന്നതിനുള്ള സംഭാവനകള്‍ പോലുള്ള വഞ്ചനാപരമായ ചാരിറ്റി പദ്ധതികളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ യാചനയും ഉണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി. യുഎഇയില്‍ നിയമവിരുദ്ധമായി പണം പിരിക്കുന്നത് മൂന്ന് മാസം വരെ തടവും 5,000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സംഘടിത യാചനയില്‍ ഏര്‍പ്പെടുന്ന ക്രിമിനല്‍ സംഘാംഗങ്ങള്‍ക്ക് കുറഞ്ഞത് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ലഭിക്കും. ഔദ്യോഗിക അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ സംഭാവന ആവശ്യപ്പെടുന്ന ആര്‍ക്കും യുഎഇയിലെ സൈബര്‍ കുറ്റകൃത്യ നിയമങ്ങള്‍ പ്രകാരം 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കാം.
2023ല്‍ 499 യാചകരെ അറസ്റ്റ് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 384 യാചകരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിഗേഡിയര്‍ അല്‍ ഷംസി പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദുബായില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 2,085 യാചകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭിക്ഷാടന വിരുദ്ധ കാമ്പയിന് വര്‍ഷങ്ങളായി യാചകരുടെ എണ്ണം കുറച്ചിട്ടുണ്ട്. യാചനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 901 ഹോട്ട്ലൈന്‍, ദുബൈ പൊലീസ് ആപ്പിലെ പോലീസ് ഐ സര്‍വീസ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായുള്ള ഇെ്രെകം പ്ലാറ്റ്ഫോം എന്നിവയില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദുബൈ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.