
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: റമസാന്‍ മാസത്തില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കുലര്‍ അനുസരിച്ച്, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഔദ്യോഗിക ജോലി സമയം പ്രതിദിനം രണ്ട് മണിക്കൂര്‍ കുറയ്ക്കും. ജോലിയുടെ ആവശ്യകതകളും സ്വഭാവവും അനുസരിച്ച് കമ്പനികള്‍ക്ക് റമസാന്‍ മാസത്തില്‍ ദൈനംദിന ജോലി സമയത്തിന്റെ പരിധിക്കുള്ളില്‍ വഴക്കമുള്ളതോ വിദൂരമോ ആയ ജോലി രീതികള്‍ പ്രയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പൊതുമേഖലയുടെ പ്രവൃത്തി സമയം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സമയം