
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: റമസാനില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ പാട്ടു വെയക്കാനോ നൃത്തം ചെയ്യാനോ പാടില്ലന്ന് അധികൃതരുടെ മുന്നിറിയിപ്പ്. ആക്രമണ സ്വഭാവവും അസഭ്യം പറയുന്നതും ഒഴിവാക്കണം. നിയന്ത്രിതമായ രീതിയില്ലാതെ വാഹനം പാര്‍ക്ക് ചെയ്യുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് പട്രോളിങ്ങുണ്ടാകും. ഭിക്ഷ തേടുന്നത് കുറ്റകരമാണെന്നും 5000 ദിര്‍ഹം പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തി അനധികൃതമായി ഫണ്ട് ശേഖരിച്ചാല്‍ രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് പിഴ. കൂടാതെ റമസാന്‍ മാസത്തില്‍ നടത്തുന്ന സേവനങ്ങള്‍ അംഗീകൃത സംഘടനകള്‍ വഴിയാകണം എന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്