
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബായ് : റമദാനിൽ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി പരിശോധനകൾ കർശനമാക്കി. ഭക്ഷ്യസ്ഥാപനങ്ങളിലും വിവിധ പരിപാടികളുടെ വേദികളിലും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, ബ്യൂട്ടിപാർലറുകൾ, ലേബർക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ പുരോഗമിക്കുന്നത്. പരിശോധനയ്ക്കൊപ്പം ഭക്ഷണസംഭരണരീതികളെക്കുറിച്ച് ബോധവത്കരണ കാമ്പയിനുകളും വിദ്യാഭ്യാസശില്പശാലകളും നടത്തുന്നുണ്ട്. പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് പ്രവർത്തിക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസി ആക്ടിങ് സി.ഇ.ഒ. ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. റംസാൻ ടെന്റുകൾ സജ്ജീകരിക്കാനും ഔട്ട്ഡോർ പരിപാടികൾ സംഘടിപ്പിക്കാനുമായി ഇതുവരെ 100 സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. തുറമുഖകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതിലൂടെ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളും കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മാലിന്യം നീക്കാനും രോഗവ്യാപന സാധ്യത കുറയ്ക്കാനും കശാപ്പുശാലകളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു.മികച്ച സേവനങ്ങൾക്കായി ദുബായ് അറവുശാലകളുടെ സ്മാർട്ട് ആപ്പ് ഉപയോഗിക്കാം. റമദാനിലുടനീളം ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ കോൾ സെന്റർ (800900) മുഖേന അറിയിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു