
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: റമസാനില്‍ യുഎഇ ഫുഡ് ബാങ്ക് ഇതുവരെ ആറ് ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. വിശുദ്ധ മാസം മുഴുവന്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും ഏഴ് ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം. ദുബൈ ഭരണാധികാരിയും വൈസ് പ്രസിഡന്റുമായെൈ ശഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം ആദ്യം ഈ പരിപാടി ആരംഭിച്ചിരുന്നു.
റമസാന്‍ അവസാനത്തോടെ 800,000 ഭക്ഷണപ്പൊതികള്‍ കൂടി വിതരണം ചെയ്താല്‍ കാമ്പയിന് ലക്ഷ്യത്തിലെത്തും. യുണൈറ്റഡ് ഇന്‍ ഗിവിംഗ് യുഎഇയുടെ ആഴത്തില്‍ വേരൂന്നിയ ഉദാരതയുടെയും കാരുണ്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായി യുഎഇ ഫുഡ് ബാങ്കിന്റെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് മര്വാന് അഹമ്മദ് ബിന്‍ ഗാലിത പറഞ്ഞു. ഈ കാമ്പയിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അതില്‍ ബ്ലെസ്സിംഗ് ബാസ്ക്കറ്റ്സ് എന്ന ഒരു വിഭാഗം പ്രതിദിനം 200,000ത്തിലധികം ഭക്ഷണങ്ങള്‍ ഭക്ഷണ സംഭാവനകള്‍, പാഴ്സലുകള്‍, അധിക ഭക്ഷണം എന്നിവയുടെ രൂപത്തില്‍ വിതരണം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സബീല്‍ ഇഫ്താര്‍ 3,000ത്തിലധികം തൊഴിലാളികള്‍ക്ക് ഭക്ഷണം നല്കുന്ന ഒരു പദ്ധതിയാണ്. അതേസമയം ഫുഡ് ബാങ്കും ഫതാഫീറ്റ് ടിവിയും തമ്മിലുള്ള സഹകരണത്തോടെയുള്ള സര്‍പ്ലസ് ഓഫ് ഗുഡ്, ഭക്ഷണം സുസ്ഥിരമായി പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു കാമ്പയിനാണ്.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കോര്‍പ്പറേറ്റ് ദാതാക്കള്‍, വീടുകള്‍ എന്നിവയില്‍ നിന്നുള്ള പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മിച്ച ഭക്ഷണം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്ന് യുഎഇ ഫുഡ് ബാങ്കിലെ എക്സിക്യൂട്ടീവ് ടീം മേധാവി മനാല്‍ ബിന്‍ യാറൂഫ് പറഞ്ഞു. ഭക്ഷണം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചാരിറ്റബിള്‍ സംഘടനകളുമായും പൊതു, സ്വകാര്യ മേഖല പങ്കാളികളുമായും ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്.