
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: റമദാന് മാസത്തില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഡ്രോണുകളെ ഉപയോഗിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് മാസപ്പിറവി നിരീക്ഷണത്തിന് ഈ സംവിധാനം. എഐ സാങ്കേതി വിദ്യ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഡ്രോണില്‍ ക്രമീകരിച്ചിരിക്കുന്നത്. മാസപ്പിറവി ഉറപ്പാക്കാന്‍ നേരിട്ടു കാണണമെന്ന പ്രവാചക തത്വം അടിസ്ഥാനമാക്കിയാണ് എഐ സംവിധാനം ഉപയോഗിച്ചിരിക്കുന്നത്. നേരിട്ടുള്ള നിരീക്ഷണം കൂടാതെ ചന്ദ്രക്കല ദര്‍ശനത്തിന്റെ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും മികച്ച നൂതന ഉപകരണങ്ങള്‍ രാജ്യത്തുടനീളം നിരീക്ഷണ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. മാസപ്പിറവിയുടെ ചിത്രങ്ങള്‍ പകര്‍ത്താനും ശാസ്ത്രീയ സ്ഥിരീകണത്തിനും ഈ ഉപകരണങ്ങള്‍ സഹായിക്കാറുണ്ട്. കൃത്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിനായി ദേശീയ സ്ഥാപനങ്ങള്‍, പ്രത്യേക ഗവേഷണ കേന്ദ്രങ്ങള്‍, ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുമായി ഏകോപിപ്പിച്ചാണ് ഡ്രോണ്‍ സംവിധാനം നടപ്പാക്കുന്നത്.