
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
സാമൂഹ്യ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് കാപട്യം. സമൂഹത്തില്‍ ഇത്തരക്കാര്‍ കടുത്ത തലവേദനയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വസ്തുതകളെ അവഗണിക്കുന്ന കപടര്‍ ജനഹിതത്തിന് പ്രാധാന്യം കല്പിക്കുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തില്‍ അവര്‍ സംസാരിക്കും. ഇക്കൂട്ടര്‍ സ്വന്തമായി വ്യക്തിത്വമോ അഭിപ്രായമോ ഇല്ലാത്തവരും ദ്വിമുഖികളുമായിരിക്കും. ഓരോ സ്ഥലത്തും അവിടെയിണങ്ങും വിധം സംസാരിക്കും. വാക്കുകള്‍ സാഹചര്യമനുസരിച്ച് മാറ്റിക്കൊണ്ടിരിക്കും. അവര്‍ക്ക് ഒന്നിനോടും പ്രതിബദ്ധതയുണ്ടാവില്ല. സംഘടനകള്‍ക്കിടയിലും കൂട്ടായ്മകള്‍ക്കിടയിലും ഇവരുണ്ടാക്കുന്ന ദുരന്തം ചെറുതായിരിക്കില്ല.
കാപട്യത്തെ ഇസ്ലാം ഗൗരവമായി കാണുന്നു. വിശുദ്ധ ഖുര്‍ആനില്‍ കപടന്മാര്(മുനാഫിഖൂന്‍) എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. കപടവിശ്വാസികളുടെ സ്വഭാവം ഖുര്‍ആന്‍ വിശദീകരിക്കുന്നു: വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്. അവര്‍ തങ്ങളുടെ കൂട്ടാളികളായ പിശാചുക്കളുടെ അടുത്ത് തനിച്ചാവുമ്പോള്‍ പറയും, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ അവരെ കളിയാക്കുക മാത്രമായിരുന്നു(അല്‍ ബഖറ:14). വീണ്ടും ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ പറയുന്നു: കപടന് ആത്മവഞ്ചകനാണ്. നഷ്ടക്കച്ചവടമാണ് അവന് നടത്തുന്നത്. അവന് ഇരുട്ടില്‍ തപ്പുന്നവനാണ്. സത്യം അംഗീകരിക്കാന്‍ ബധിരരും ഊമകളും അന്ധരുമായ കപടര്‍ക്ക് സാധിക്കുകയില്ല (അല്‍ ബഖറ: 15-20).
കപടര്‍ ഒട്ടും മടിയില്ലാതെ കള്ളം പറയും. വിശ്വാസവഞ്ചനയും കരാര്ലംഘനവുമാണ് അവരുടെ മുഖമുദ്ര. ഇക്കൂട്ടര്‍ ആകാരസൗഷ്ടവവും സംസാരവൈഭവവുമുള്ള സമര്‍ത്ഥരായിരിക്കും. ഓന്ത് നിറം മാറുന്നതുപോലെ അവര്‍ വാക്ക് മാറിക്കൊണ്ടിരിക്കും. എപ്പോഴും ആശങ്കാകുലരായിരിക്കുന്ന ഇവര്‍ തങ്ങളുടെ തനിനിറം വെളിവാകുമോ എന്ന വേവലാതിയിലായിരിക്കും. ഏഷണി,പരദൂഷണം ഇവരുടെ കൂടപ്പിറപ്പായിരിക്കും. പിശുക്കരും പിശുക്കിന് പ്രേരിപ്പിക്കുന്നവരുമായിരിക്കും. സമൂഹത്തില്‍ എല്ലാ കാര്യങ്ങളിലും മുടക്കികളായിരിക്കും. നല്ല കാര്യങ്ങളില്‍ സഹകരിക്കുകയില്ല. സഹകരിക്കുന്നവരെ പിന്തിരിപ്പിക്കാന് ശ്രമിക്കും. സന്ദിഗ്ധ ഘട്ടങ്ങളില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മാറിനില്‍ക്കും. അതേസമയം ഗുണഭോക്താക്കളാവാന്‍ മുന്‍പന്തിയിലുണ്ടാവും. കപടരരെക്കുറിച്ച് ഖുര്‍ആന്‍ നല്കുന്ന വിവരണങ്ങളിതൊക്കെയാണ്.
ഇവരെ സഹിക്കുക വളരെ പ്രയാസകരമായിരിക്കും. സഹിച്ചും ക്ഷമിച്ചും ശ്രദ്ധിച്ചും കരുതലോടെ ഇടപടാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇരട്ടമുഖമുള്ള ഇത്തരക്കാര്‍ക്ക് പുനരുത്ഥാന നാളില്‍ തീനാക്കാണുണ്ടാവുകയെന്ന് നബി (സ) ഓര്‍മിപ്പിക്കുന്നു. അത്രത്തോളം ഗൗരവത്തോടെയാണ് കാപട്യത്തെ ഇസ്ലാം സമീപിക്കുന്നത്. വ്രതശുദ്ധിയുടെ നാളുകളില്‍ ഇത്തരം മുഖംമൂടികളെ അകത്തളങ്ങളില്‍ നിന്നുംവലിച്ചെറിയാം.