
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഷാര്‍ജ: വിശുദ്ധ റമസാനിലൂടെ നേടിയെടുത്ത ആത്മീയ വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഷാര്‍ജ കെഎംസിസി ഗ്രാന്റ് ഇഫ്താര്‍ ടെന്റില്‍ വിശുദ്ധ റമസാന്‍ 23ന് കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ ഇഫ്താര്‍ ടെന്റില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നൊരുക്കി. മണ്ഡലം പ്രസിഡന്റ് നുഫൈല്‍ പുത്തന്‍ച്ചിറ അധ്യക്ഷനായി. മാസ്റ്റര്‍ മുഹമ്മദ് ഫഹീം ഖിറാത്ത് നടത്തി. മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ്,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് പ്രസംഗിച്ചു.
സി.കെ ഇസ്മായീല്‍ വാഫി നസീഹത്ത് നടത്തി. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സി.കെ മുഹമ്മദലിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്നേഹപഹാരം കൈമാറി. വികെ അബ്ദുല്‍ ഗഫൂര്‍,സിറാജ് മുസ്തഫ,മുഹമ്മദ് ഫാസില്‍,മുഹമ്മദ് ഷാകിര്‍,ഇഎസ് ഷബീര്‍,എംസിഎ നാസര്‍,നാസര്‍ ബേപ്പൂര്‍,ഇ.ടി പ്രകാശ്,ഷമീര്‍ ഷര്‍വാനി,ടിഎസ് റഷീദ്,ഹനീഫ മുളൂര്‍ക്കര,മുസ്തഫ,ഹുസ്ന അബ്ദുറസാഖ്,ഹെന് അഥിതികളായിരുന്നു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര,സെക്രട്ടറിമാരായ ഫസല്‍ തലശ്ശേരി,കെഎസ് ഷാനവാസ്,സിബി കരീം,ജില്ലാ വൈസ് പ്രസിഡന്റ് എംഎ ഹനീജ്,സെക്രട്ടറിമാരായ എന്‍പി അബ്ദുല്‍ ഹമീദ്,കെഎ ശംസുദ്ദീന്‍,ഫവാസ് ചാമക്കാല,ദുബൈ കെഎംസിസി നേതാക്കളായ മുഹമ്മദ് വെട്ടുകാട്,അഷ്റഫ് കൊടുങ്ങല്ലൂര്‍,ഷാര്‍ജ കെഎംസിസി വിവിധ മണ്ഡലം നേതാക്കളായ ആര്‍ഒ ഇസ്മായില്‍,നവാസ് (ഗുരുവായൂര്‍),നിസാം വാടാനപ്പിള്ളി,ഉസ്മാന് വെട്ടുകാട്,ഇര്‍ഷാദ് (മണലൂര്‍),നജീബ് (കൈപ്പമംഗലം), മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് നാട്ടിക,ജില്ലാ വനിതാ വിങ് നേതാക്കളായ സജ്ന ഉമ്മര്‍,ഹസീന റഫീഖ്,ഷംന നിസാം,ബല്കീസ് മുഹമ്മദ് പങ്കെടുത്തു.
കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം നേതാക്കളായ അബ്ദുല്‍ ജലീല്‍,സിഎസ് ഖലീല്‍,നസീര്‍, നെജു അയ്യാരില്‍,മുഹമ്മദലി,സിഎസ് ഷിയാസ്,വിബി സകരിയ്യ,എംഎ സനീജ്,എംഎ അന്‍വര്‍,സിവി ഉമ്മര്‍,മുസമ്മില്‍,ഫൈസല്‍,മണ്ഡലം വനിതാ വിങ് നേതാക്കളായ ഹാരിഷ നജീബ്,ജസീല ഇസ്ഹാഖ്,ഷെറി നെജു,ഹസീന സനീജ്,സബീന ഹനീജ്,മുനീറ ഹാരിസ് നേതൃത്വം നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി പിഎസ് ഷമീര്‍ സ്വാഗതവും എംഎ ഹൈദര്‍ നന്ദിയും പറഞ്ഞു.