
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
വിദ്യയുടെയും വിജ്ഞാനത്തിന്റെയും വിസ്ഫോടനങ്ങള്‍ നടക്കുന്ന ലോകത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. ആദ്യകാലങ്ങളില്‍ അറിവ് നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് വിജ്ഞാനം വിരല്തുമ്പിലാണുള്ളത്. വിജ്ഞാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം നല്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ വിജ്ഞാനത്തിന്റെ സാഗരമാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ വിജ്ഞാനത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. അറിവ് നേടിയവന് അറിവ് വികസിപ്പിക്കാതെയും പ്രചരിപ്പിക്കാതെയും മറച്ചുവെക്കുന്നത് കുറ്റകരമായി ഇസ്ലാം കാണുന്നു.
ഖുര്‍ആന്‍ പറയുന്നു: ” വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങള്‍ അത് ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കണമെന്നും നിങ്ങളത് മറച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം. എന്നിട്ട് അവരത് പിറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്ത തന്നെ.” (ആലു ഇംറാന്‍: 187). സത്യവിവരം ബോധപൂര്‍വം മറച്ചുവെക്കുന്നത് കുറ്റകരമാണ്. അറിവും വിദ്യയും വ്യക്തിയില്‍ നിന്നും വ്യക്തികളിലേക്കും തലമുറകളിലേക്കും കൈമാറാനുള്ളതാണ്. വിദ്യ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇസ്ലാം അനുഗ്രഹീതമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. നബി (സ) പറഞ്ഞു: ” അല്ലാഹുവും മലക്കുകളും ആകാശഭൂമിയിലുള്ള എല്ലാവരും ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിക്കുന്നവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു.
മാളത്തിലുള്ള ഉറുമ്പ് പോലും.” (തുര്‍മുദി). ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഏത് വിജ്ഞാനത്തിന്റെയും പ്രചാരണത്തിന് ഏറെ പുണ്യമുണ്ടെന്നും ഭൂമുഖത്തെ ഉറുമ്പുകള്‍ പോലും അവര്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം. വിദ്യ നേടിയവന് യാതൊരു അഹങ്കാരവുമില്ലാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് ഇസ്ലാം കല്പിക്കുന്നത്. മരണത്തോടെ ഒരു മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവസാനമായി.
എന്നാല്‍ നശിക്കാതെ നിലനില്‍ക്കുന്ന മൂന്ന് കാര്യങ്ങളുണ്ടെന്ന് പ്രവാചകന് (സ) പഠിപ്പിക്കുന്നു. സ്ഥായിയായ ദാനം, പ്രയോജനപ്രദമായ വിജ്ഞാനം, മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്തതികള്‍. തലമുറകളായി പകര്‍ന്നു നല്കുന്ന വിജ്ഞാനം ഒരിക്കലും നശിക്കില്ല. അതേസമയം അറിവ് പകര്ന്നുനല്കാതെയും കളവ് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. കൂടാതെ സമൂഹത്തില്‍ ഖ്യാതി നേടാനായി മാത്രം വിജ്ഞാനത്തെ ഉപയോഗിച്ചവര്ക്കുമുണ്ട് കനത്ത ശിക്ഷ. നബി (സ) പറഞ്ഞു; ” പുനരുത്ഥാന നാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ പണ്ഡിതനായിരിക്കും. വിദ്യ നേടി, വിദ്യ അഭ്യസിപ്പിച്ചു, ഖുര്‍ആന്‍ പാരായണം ചെയ്തു. ഇതെല്ലാം ചെയ്തത് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചായിരുന്നില്ല. മഹാപണ്ഡിതന്, ഖുര്‍ആന്‍ വശ്യമായി പാരായണം ചെയ്യുന്നയാള്‍ എന്ന ഖ്യാതിക്കുവേണ്ടിയായിരുന്നു. അയാളുടെ വാസസ്ഥലം നരകമായിരിക്കും.”(മുസ്ലിം).