
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: പ്രതിഫല പ്രവാഹങ്ങളുടെ പരിശുദ്ധ മാസത്തില്‍ ഇനി നരകമോചന തേട്ടത്തിന്റെ പകലിരവുകള്‍. കാരുണ്യത്തിന്റെ ആദ്യ പത്തും പാപമോചനത്തിന്റെ രണ്ടാം പത്തും കഴിഞ്ഞ് വിശുദ്ധ റമസാന്‍ അവ സാന പത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ പത്തില്‍ അല്ലാഹുവിന്റെ കാരുണ്യത്തിന് കരമുയര്‍ത്തിയ വിശ്വാസികള്‍ രണ്ടാം പത്തില്‍ പാപമോചനത്തിനായി കരളുരുകി പ്രാര്‍ത്ഥനയിലായിരുന്നു. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്തപിച്ചു മടങ്ങുകയും ഇനിയൊരു പാപവും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തും സ്ഫുടം ചെയ്ത മനസുമായാണ് വിശ്വാസികള്‍ ‘ഇത്ഖി’ന്റെ പത്തിലേക്ക് പ്രവേശിക്കുന്നത്.
പുണ്യറമസാനിലെ ഇനിയുള്ള ദിനങ്ങളില്‍ ‘അല്ലാഹുമ്മ ഇഅ്തിഖ്നീ മിനന്നാര്‍,വ അദ്ഖില്‍നില്‍ ജന്നത യാറബ്ബല്‍ ആലമീന്‍'(അല്ലാഹുവേ,എന്നെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ),’ആല്ലാഹുമ്മ ഇന്നക അഫ്വുന്‍ തുഹിബ്ബുല്‍ അഫ്വ ഫഅ്ഫു അന്നീ'(അല്ലാഹുവേ, നീ കൂടുതല്‍ പൊറുത്തു നല്കുന്നവനും അത് ഇഷ്ടപ്പെടുന്നവനുമാണ്. അതിനാല്‍ എനിക്ക് നീ മാപ്പ് നല്കേണമേ) എന്നീ പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിച്ച് വിശ്വാസികള്‍ അല്ലാഹുവിനോടിരക്കും.
ഇന്നലെ രാത്രിക്ക് ഈ വര്‍ഷത്തെ റമസാനിലെ ആദ്യ ഒറ്റയിട്ട രാത്രിയോടൊപ്പം വെള്ളിയാഴ്ച രാവ് കൂടി ചേര്‍ന്നുവെന്നതിന്റെ പ്രത്യേകതയുണ്ടായിരുന്നു. അതിനാല്‍ നിരവധി വിശ്വാസികളാണ് പള്ളികളില്‍ ആരാധനകളില്‍ മുഴുകിയത്. അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ ലൈലതുല്‍ ഖദ്ര് പ്രതീക്ഷിച്ചായിരിക്കും വിശ്വാസികളുടെ പ്രാര്‍ത്ഥനകളത്രയും. ആയിരം മാസങ്ങളേക്കാ ള്‍(83 വര്‍ഷവും നാലും മാസവും) ശ്രേഷ്ഠതയുള്ള രാവാണ് ലൈലതുല്‍ ഖദ്ര്. പരിശുദ്ധ റമസാനിന് പരിസമാപ്തി കുറിക്കുന്ന പത്തിനെ ഇഅ്തിഖാഫും ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും സദഖയും സകാത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റു ആരാധന കര്‍മങ്ങളുമായി വിശ്വാസികള്‍ ധന്യമാക്കും. ലൈലതുല്‍ ഖദ്റിനെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമാണ്: ‘കോടാനുകോടി വരുന്ന അല്ലാഹുവിന്റെ മാലാഖമാരും അവരുടെ നേതാവ് ജിബ്രീലും(അ) അവന്റെ പ്രത്യേക സമ്മതപ്രകാരം എല്ലാ കാര്യങ്ങള്‍ക്കുമുള്ള രക്ഷയും സമാധാനവും അറിയിച്ച് ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ദിവസമാണ് ലൈലത്തുല്‍ ഖദ്ര്(നിര്‍ണയരാവ്). ഈ ദിവസം ആയുസ്,ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളുടെയും നിര്‍ണയം നടക്കുന്നതിനാല്‍ ഇതിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിക്കണമെന്ന് പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്.
റമസാനിലെ ഓരോ ദിനവും അറുപതിനായിരം പേരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും അവസാന ദിനത്തില്‍ അതിന്റെ മുപ്പത് ഇരട്ടി പേര്‍ക്ക് കൂടി അല്ലാഹു നരക മോചനം നല്‍കുമെന്നുമാണ് പ്രവാചകന് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ഇനിയുള്ള ഓരോ നിമിഷങ്ങളും സുകൃതധന്യമാക്കാനും പുണ്യങ്ങള്‍ വാരിക്കൂട്ടാനും പാപക്കറകള്‍ മായ്ച്ചുകളയാനും നരകമോചിതരായി സ്വര്‍ഗത്തില്‍ ഇടം നേടാനുമുള്ള നിലക്കാത്ത പ്രാര്‍ത്ഥനകളിലും ആരാധനകളിലും സത്കര്മങ്ങളിലുമായിരിക്കും വിശ്വാസികള്‍.