
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ആയിരങ്ങളെ വിരുന്നൂട്ടി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഇഫ്താര്‍
അബുദാബി: വിശുദ്ധ റമസാനിന്റെ ആത്മീയ ചൈതന്യം നിലനിര്‍ത്തണമെന്ന് പ്രമുഖ പണ്ഡിതനും യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യാലയത്തിലെ മതകാര്യ ഉപദേഷ്ടാവുമായ ശൈഖ് സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഭാഷാസമര അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും ഭക്തികൈവരിക്കാനുമാണ് വ്രതം നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതിനുള്ള അനര്‍ഘമായ അവസരങ്ങളാണ് അല്ലാഹു റമസാനില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ നിന്ന്് പുറംതിരിഞ്ഞു നില്‍ക്കാതെ എല്ലാ നന്മകളെയും ആര്‍ജിക്കുന്ന യഥാര്‍ത്ഥ വിശ്വാസിയാകാന്‍ കഴിയണം. റമസാനിലെ സഹനവും സൂക്ഷ്മതയും ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തണമെന്നും മലയാളി സമൂഹവും വിശിഷ്യ കെഎംസിസിയും സംഘടിപ്പിക്കുന്ന ഇത്തരം ഒത്തുചേരലുകള്‍ ഏറെ പുണ്യമുള്ളതാണെന്നും ശൈഖ് അലി അല്‍ ഹാശിമി കൂട്ടിച്ചേര്‍ത്തു.
കെഎംസിസി ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷനായി. നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ ഭാഷാസമര അനുസമരണ പ്രഭാഷണം നിര്‍വഹിച്ചു. കെഎ റഹ്മാന് ഫൈസി കാവനൂര്‍ പ്രാര്‍ത്ഥന നടത്തി. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍,കമ്മ്യൂണിറ്റി പൊലീസ് മേധാവി ആയിഷ,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍,കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി,മുസ്തഫ വാഫി പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,ബാസിത് കായക്കണ്ടി,ടികെ അബ്ദുസ്സലാം,ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വേളേരി,ഖാദര്‍ ഒളവട്ടൂര്‍,ഷാനവാസ് പുളിക്കല്‍,അനീസ് മങ്ങാട്,ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, ഹുസൈന് സികെ, ഹസ്സന് അരീക്കന്‍, നൗഷാദ് തൃപ്രങ്ങോട്, മുനീര്‍ എടയൂര്‍, അബ്ദുറഹ്മാന് മുക്രി,ഷാഹിദ് ചെമ്മുക്കന്‍,സാല്‍മി പരപ്പനങ്ങാടി,നാസര്‍ വൈലത്തൂര്‍,സിറാജ് ആതവനാട്,ഷാഹിര്‍ പൊന്നാനി,സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, സൈദ് മുഹമ്മദ് നേതൃത്വം നല്കി. നിരവധി വ്യാപാര പ്രമുഖരും സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ സ്വാഗതവും ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി നന്ദിയുംപറഞ്ഞു.