
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. 1446 ശവ്വാല്‍ 1 ന് അവധി ആരംഭിച്ച് ശവ്വാല്‍ 3 ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു. മാര്‍ച്ച് 29 ന് ചന്ദ്രക്കല കണ്ടാല്‍, ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 30 ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കും. ഇത് ഏപ്രില്‍ 1 വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തൈ അവധിയായി മാറും. അങ്ങനെയെങ്കില്‍ രാജ്യത്തുടനീളമുള്ള മിക്ക ജീവനക്കാര്‍ക്കും ശനിയാഴ്ച വാരാന്ത്യമായതിനാല്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെ നാല് ദിവസത്തെ അവധിയായിരിക്കും.
അതേസമയം, മാര്‍ച്ച് 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമസാന്‍ 30 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്താല്‍, ശവ്വാല്‍ ഒന്ന്, മാര്‍ച്ച് 31 തിങ്കളാഴ്ചയായിരിക്കും. ഇത് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ മൂന്ന് ദിവസത്തെ ഈദ് അവധിയായി മാറും. ഈ സാഹചര്യത്തില്‍, മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 2 വരെ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യമായിരിക്കും താമസക്കാര്ക്ക്ലഭിക്കുക.