
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ഭക്ഷണ രീതി വളരെ ലളിതമായിരുന്നു. ലഭ്യമായ ഭക്ഷണം കഴിച്ചിരുന്ന പ്രവാചകന്, മുന്നിലെത്തിയ ഭക്ഷണം തിരസ്കരിക്കുയോ ഇല്ലാത്തതിന് വേണ്ടി നിര്‍ബന്ധിക്കുകയോ ചെയ്തിരുന്നില്ല. കിട്ടിയ ഭക്ഷണംകൊണ്ട് തൃപ്തിപ്പെടും. മനസിന് ഇണങ്ങിയതാണെങ്കില് കഴിക്കും. അല്ലെങ്കില്‍ കഴിക്കില്ല. താന്‍ കഴിക്കാത്തതൊന്നും നിഷിദ്ധമാക്കിയിരുന്നില്ല. ഉടുമ്പിന്റെ മാംസം പ്രവാചകന് ഭക്ഷിച്ചിരുന്നില്ല. പക്ഷേ,മറ്റുള്ളവര്‍ കഴിക്കുന്നത് തടഞ്ഞതുമില്ല. ഹല്‍വയും തേനും ഇഷ്ടപ്പെട്ട മധുരപലഹാരമായിരുന്നു. ഒട്ടകം,കോഴി,ആട്,കൊക്ക്,കാട്ടുകഴുത,മുയല് തുടങ്ങിയവയുടെ മാംസം പ്രവാചകന് ഭക്ഷിച്ചു. കടലിലെ ഭക്ഷ്യവസ്തുക്കളും കഴിച്ചിരുന്നു. വേട്ടമൃഗത്തിന്റെ ഭക്ഷണം കഴിച്ചിരുന്നെങ്കിലും പുണ്യനബി ഒരിക്കല്‍ പോലും മൃഗങ്ങളെ വേട്ടയാടിയിരുന്നില്ല.
മാംസാഹാരം പൊതുവേ അറേബ്യയില്‍ ഇഷ്ട വിഭവമായിരുന്നു. അതില്‍ ആടിന്റെ കുറകയായിരുന്നു നബി(സ)ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. ചുട്ടതും വേവിച്ചതുമായ മാംസം കഴിച്ചിരുന്നു. പാല് വെള്ളം ചേര്‍ത്തും അല്ലാതെയും കുടിച്ചിരുന്നു. പാലും മാവും കൂട്ടിയുണ്ടാക്കുന്ന അലീസ,പാല്‍ക്കട്ടി,തൈര് തുടങ്ങിയവ നബി (സ)ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ പെട്ടതായിരുന്നു. കാരക്കയും ഈന്തപ്പഴവുമായിരുന്നു സാധാരണം ഭക്ഷണം. കാരക്ക കുതിര്‍ത്തുണ്ടാക്കുന്ന പാനീയവും ധാന്യപ്പൊടി കൊണ്ടുള്ള കഞ്ഞിയും വെള്ളം ചേര്‍ത്ത തേനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഈന്തപ്പഴവും കക്കിരിയും വത്തക്കയും ഒരുമിച്ച് കഴിച്ചിരുന്നു. സുര്‍ക്കയും മാംസവും നെയ്യും ചേര്‍ത്ത് റൊട്ടി കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. വേവിച്ച ചുരക്ക,ചുട്ടെടുത്ത കരള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശുദ്ധമായ തണുത്ത വെള്ളമാണ് പൊതുവെ കുടിച്ചിരുന്നത്. ചൂടുള്ള ഭക്ഷണം നബി(സ) കഴിച്ചിരുന്നില്ല. ഒരിക്കല്‍ ചൂടുള്ള ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പ്രവാചകന് നിരസിച്ചു. ‘കുറേ കാലമായി ചൂടുള്ള ഭക്ഷണം എന്റെ വയറ്റില്‍ പ്രവേശിച്ചിട്ടില്ല.'(ബൈഹഖി).
പ്രവാചകന് ഒരേയിനം ഭക്ഷണം മാത്രമല്ല കഴിച്ചിരുന്നത്. രാജ്യത്ത് ലഭ്യമായിരുന്ന മാംസം,ധാന്യങ്ങള്‍,പഴങ്ങള്‍,പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. ഭക്ഷണമില്ലാത്ത സമയങ്ങളില്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല. നബിയുടെ ഭവനത്തില്‍ അടുപ്പു പുകയാത്ത മാസങ്ങളുണ്ടായിരുന്നു. പ്രിയപത്നി ആയിശ(റ) പറയുന്നു: പ്രവാചകന് (സ) ഒരു മാസം വന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പുക കാണുമായിരുന്നില്ല. കാരക്കയും വെള്ളവുമായിരുന്നു അക്കാലത്തെ ആഹാരം’. (ഇബ്നുമാജ). ചില സന്ദര്‍ഭങ്ങളില്‍,ഉപരോധം പോലുള്ള സന്ദര്‍ഭങ്ങളിലും മറ്റും ഭക്ഷണം കിട്ടാതെ വിശപ്പിന്റെ ആധിക്യത്താല്‍ ഉദരത്തില്‍ അദ്ദേഹം കല്ലുവെച്ചുകെട്ടുക പോലും ചെയ്്തിരുന്നു. പ്രവാചക ജീവിതത്തിലെ ആത്മീയ അംശത്തോടൊപ്പം കഠിനമായ ഭൗതിക ജീവിതത്തിന്റെ ഏടുകളും നമ്മള് സാമൂഹികമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്. നിലത്ത് വിരിച്ച സുപ്രയിലായിരുന്നു അധികവും ഭക്ഷണം കഴിച്ചിരുന്നത്. ഭ
ക്ഷണവും പാത്രങ്ങളും സ്വയം എടുത്തു കൊണ്ടുവരും. എവിടെയും ചാരാതെ മുട്ടുകുത്തിയിരിക്കാറാണ് പതിവ്. കൂടുതലാളുകള്‍ പങ്കെടുക്കുന്ന സദ്യയായിരുന്നു ഇഷ്ടം. വലതുകൈയിലെ മൂന്ന് വിരലുകളാണ് കഴിക്കാനായി ഉപയോഗിച്ചിരുന്നത്. കഴിച്ചു കഴിഞ്ഞാല്‍ വിരലുകള്‍ നക്കിവൃത്തിയാക്കും. പ്രാര്‍ത്ഥന കൊണ്ട് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യും. ഇപ്രകാരം ലളിതവും മാതൃകാസമ്പന്നവുമായിരുന്നു പ്രവാചകന്(സ)ന്റെഭക്ഷണരീതി.