
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: വിശ്വാസികള്‍ ആത്മനിര്വൃതിയിലലിഞ്ഞ് വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച. പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമസാനില്‍ പരമാവധി പ്രതിഫലങ്ങള്‍ നേടിയെടുക്കാന്‍ ഇന്നലെ വിശ്വാസികള്‍ നേരത്തെ തന്നെ പള്ളികളില്‍ ഒത്തുകൂടിയിരുന്നു. ഖുര്‍ആന്‍ പാരായാണത്തിലും ഇഅ്തികാഫിലുമായി മുഴുകിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകളുടെ അകത്തളങ്ങള്‍ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഓരോ നന്മക്കും ഇതര മാസങ്ങളേക്കാള്‍ എണ്ണമറ്റ പ്രതിഫലങ്ങളാണ് സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു സുന്നത്തിന് നിര്‍ബന്ധമായ കര്‍മത്തിന്റെ പ്രതിഫലവും ഒരു നിര്‍ബന്ധ കര്‍മത്തിന് എഴുപത് ഇരട്ടിയോ അതിലേറെയോ പ്രതിഫലവും വിശുദ്ധ റമസാനില്‍ ലഭിക്കുമെന്നാണ് പ്രവാചകാധ്യാപനം. അതുകൊണ്ടു തന്നെ പരമാവധി പുണ്യങ്ങള്‍ ചെയ്തു പ്രതിഫലങ്ങള്‍ വാരിക്കൂട്ടുന്നതിനുള്ള മനസുമായാണ് വിശ്വാസികള്‍ പള്ളികളിലെത്തിയത്.
റമസാനിലെ വെള്ളിയാഴ്ച രാവും പകലും വിശ്വാസികള്‍ക്ക് സത്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സുവര്‍ണാവസരങ്ങളാണ്. ദിവസങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് വെള്ളിയാഴ്ച. നന്മ ആഗ്രഹിക്കുന്നവര്‍ ആരാധനകളുമായി മുന്നോട്ടുവരിക എന്നു മലാഖമാര്‍ വിളിച്ചുപറയുന്ന മാസമാണിത്. പരമാവധി തിന്മകളില് നിന്ന് വിട്ടുനിന്ന് ദൈവപ്രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുന്ന പരിശീലന മാസം കൂടിയാണ് വിശുദ്ധ റമസാന്‍. വലിയ പാപങ്ങള്‍ ഉപേക്ഷിച്ചവന് അടുത്ത റമസാന്‍ വരെയുള്ള ചെറിയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പാപമുക്തരായി ആരാധനാ കര്‍മങ്ങളില്‍ മുഴുകുന്നതിന് വിശ്വാസികളുടെ ഹൃദയങ്ങള്‍ വെമ്പല്‍കൊള്ളുന്ന മാസംകൂടിയാണ് പുണ്യറമസാന്‍.
ഇന്നലെ പള്ളികളുടെ അകത്തളങ്ങള്‍ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞതിനാല്‍ നൂറുകണക്കിനാളുകളാണ് മസ്ജിദുകളുടെ പുറത്തു പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ തടിച്ചുകൂടിയത്. ഇന്നലെ താരതമ്യേന താപനില കൂടുതലയാതിനാല്‍ ചൂടുള്ള വെയിലിലും ആത്മനിര്‍വൃതിയോടെയാണ് റമസാനിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ വരവേറ്റത്. ഇസ്്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇന്നലെ ഇമാമുമാര്‍ ഖുതുബകളിലൂടെ വിശ്വാസികളെ ബോധവത്കരിച്ചത്.
ജീവിത കാലത്ത് ധനത്തിന്റെ സകാത്ത് നല്കാത്തവന് മരണശേഷം സകാത്ത് നല്കി വീട്ടാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുമെന്ന് ഇബ്നു അബ്ബാസ്(റ)യുടെ ഹദീസ് ഉദ്ദരിച്ച് ഇമാമുമാര്‍ വ്യക്തമാക്കി. പരിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് സ്ഥലങ്ങളില്‍ നമസ്കാരം പരാര്മശിക്കുന്നതോടൊപ്പം സകാത്തിനെയും പറഞ്ഞിട്ടുണ്ട്. ധനത്തില്‍ നിന്നുള്ള ധര്‍മം അതിനെ ശുദ്ധീകരിക്കും. വര്‍ഷങ്ങളായി സകാത്ത് നല്‍കാതെ കുന്നുകൂട്ടിയവര്‍ ബാധ്യതകളെ അവഗണിക്കരുത്. നല്‍കാനുള്ള അവസരങ്ങളുണ്ട്. നിര്‍ബന്ധമായും നല്‍കണം. ബാധ്യതകള്‍ വീട്ടണം. നാളെത്തേക്ക് നീട്ടിവെക്കരുത്. അല്ലാഹു സകാത്തിന് നിബന്ധനകളും ചട്ടങ്ങളും വെച്ചിട്ടുണ്ട്. ഓരോ ധനവിഭാഗത്തില്‍ നിന്നും കണക്കെത്തി ഒരു ഹിജ്റ വര്ഷസമയം ആയാലാണ് സകാത്ത് നല്കല് ബാധ്യതയാവുന്നത്. അങ്ങനെയുള്ള ധനത്തിന് സകാത്ത് നല്‍കാത്തവര്‍ക്കും അല്ലാഹുവിനുമിടയില്‍ മറ ഉണ്ടായിരിക്കും. സമൂഹത്തിലെ സകാത്തിന് അര്‍ഹരായവരിലേക്ക് അത് വിതരണം ചെയ്യണമെന്നും ഇമാമുമാര്‍ ഖുതുബയിലൂടെ വിശ്വാസികളെ ബോധ്യപ്പെടുത്തി. ഇനിയുള്ള മൂന്ന് വെള്ളിയാഴ്ചകളിലും പ്രത്യേകമായ ആരാധനാ പുണ്യങ്ങളിലലിയണമെന്ന പ്രതിജ്ഞയോടെയാണ് റമസാനിലെ ആദ്യ വെള്ളിയാഴ്ചക്ക് വിശ്വാസികള്‍ വിടനല്‍കിയത്.