കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : കാലാവസ്ഥാ മാറ്റത്തിന്റെ സൂചന നല്കി രണ്ടു ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപെട്ടു. മൂടിക്കെട്ടിയ അന്തരീക്ഷവും രാത്രി കാലങ്ങളില്‍ താപനില കുറഞ്ഞു വരുന്നതും രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപെട്ടു. നവംബര്‍ മാസത്തോടെ രാജ്യം തണുപ്പിലേക്ക് മാറുമെന്നും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം തണുപ്പിലേക്ക് കടക്കുന്നത്തോടെ വസ്ത്ര വ്യാപാര വിപണിയിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കുവൈത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍ എല്ലാം തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളാല്‍ അലങ്കരിച്ചിക്കുകയാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സാധാരണ രാജ്യത്ത് തണുപ്പ് അനുഭവപെടാറുള്ളത്.