കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും നാളെ വയനാട്ടിലെത്തുന്നുണ്ട്. രണ്ട് കിലോമീറ്റർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം.
ലോകസഭ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക്
തുടക്കം കുറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ദി ഇന്ന് വയനാട്ടിലെത്തും. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും.
മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. നാളെ പ്രിയങ്കയെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് യു.ഡി. എഫ് നടത്തിയിട്ടുള്ളത്.
സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും നാളെ വയനാട്ടിലെത്തുന്നുണ്ട്. രണ്ട് കിലോമീറ്റർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും.