ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി നടപ്പിലാക്കിയ റഹ്മ പ്രവാസി കുടുംബ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള മൊബൈല്‍ ആപ്പ് ലോഞ്ചിംഗ് നാട്ടില്‍ നിന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി. കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി, വൈസ് പ്രസിഡന്റ് അബ്ദുറഹിമാന് മുക്രി തുടങ്ങിയര്‍ സന്നിഹിതരായിരുന്നു. അബുദാബിയില്‍ നടന്ന ചടങ്ങ് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. റഹ്മ പദ്ധതിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഏജന്റുമാരെയും കമ്മിറ്റികളെയും ആദരിച്ചു. മണ്ഡലം തലത്തില്‍ കോട്ടക്കല്‍, തിരൂര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും താനൂര്‍, വേങ്ങര മണ്ഡലങ്ങള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ 300 ല്‍ കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്ത ചെറിയമുണ്ടം, കോട്ടക്കല്‍, തിരൂര്‍, ഊരകം, കല്പകഞ്ചേരി കമ്മിറ്റികളെയും സെഞ്ച്വറി ക്ലബ്ബില്‍ അംഗങ്ങളായ പഞ്ചായത്തുകളെയും, മണ്ഡലം ഏജന്റുമാരെയും മറ്റു സഹകരിച്ചു പ്രവര്‍ത്തിച്ചവരെയും ആദരിച്ചു. അവാര്‍ഡ് ദാന പരിപാടി ജില്ലാ സെക്രട്ടറി ഷാഹിര്‍ പൊന്നാനി, ചീഫ് കോര്‍ഡിനേറ്റര്‍ സി.കെ ഹുസൈന്, അസിസ്റ്റന്റ് കോഡിനേറ്റര്‍ ഷാഹിദ് ചെമ്മുക്കന്‍, ജില്ലാ ഭാരവാഹികളായ ഹസ്സന് അരീക്കന്‍, സിറാജ് ആതവനാട് എന്നിവര്‍ നേതൃത്വം നല്കി. റഹ്മ ആപ്പിനെ കുറിച്ച് ചീഫ് കോര്‍ഡിനേറ്റര്‍ സി.കെ ഹുസൈന് വിശദീകരിച്ചു.
ദളിത് വിഭാഗത്തിന് വേണ്ടി സാമൂഹ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി എ.പി. ഉണ്ണികൃഷ്ണന് സ്മരണാര്‍ത്ഥമുള്ള സേവന പുരസ്കാരം പ്രസിഡന്റ് അസീസ് കാളിയാടന്‍ പ്രഖ്യാപിച്ചു. അവാര്‍ഡിനെ കുറിച്ചു ജനറല്‍ സെക്രട്ടറി ഹംസകോയ വിശദീകരിച്ചു. ഒക്ടോബര്‍ 25,26,27 തിയ്യതികളില്‍ നടത്തുന്ന മഹിതം മലപ്പുറം, മലപ്പുറം ഫെസ്റ്റ് സീസണ് 2 പ്രോമോ വീഡിയോയും പുറത്തിറക്കി. ഫെസ്റ്റിനെ കുറിച്ചു ജനറല്‍ കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട് വിശദീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവചനം നടത്തിയ വിജയികളെയും ആദരിച്ചു. റഹ്മ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷാഹിദ് ചെമ്മുക്കന്‍ നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, ബഷീര്‍ വറ്റലൂര്‍, മുനീര്‍ എടയൂര്‍, സാല്‍മി പരപ്പനങ്ങാടി, നാസര്‍ വൈലത്തൂര്‍, സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, സൈദ് മുഹമ്മദ്, മുന്‍ സംസ്ഥാന ഭാരവാഹികളായ റഷീദലി മമ്പാട്, ബീരാന്‍കുട്ടി ഇരിങ്ങാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കുന്ന സ്നോ ചലഞ്ച്. സെപ്തംബര്‍ 22ന് മാള്‍ ഓഫ് എമിറേറ്റ്സില്‍…