27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : അടുത്ത മാസം ആദ്യ വാരത്തില്‍ ആരംഭിക്കുന്ന ഷാര്‍ജ ബുക്ഫെയറില് ‘എഴുത്തോല’ വായനാ അതിഥിയായി പത്രപ്രവര്‍ത്തകനും അധ്യാപകനുമായ റഫീഖ് പുതുപൊന്നാനി പങ്കെടുക്കും. ആയിരത്തോളം എഴുത്തോല അംഗങ്ങള്‍ക്കിടയില്‍ നിന്നും മികച്ച വായനയുടെ അടിസ്ഥാനത്തിലാണ് റഫീഖ് പുതുപൊന്നാനി തിരഞ്ഞെടുക്കപ്പെട്ടത്. എഴുത്തോല ബുക്ഫെയര്‍ അതിഥി പ്രഖ്യാപനവും ഓണ്‍ലൈന്‍ സംഗമവും എഴുത്തുകാരി സബീന എം സാലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണി പ്രഖ്യാപനം നടത്തി. റിഹാന് റാഷിദ്,എം.ലുഖ്മാന് കരുവാരക്കുണ്ട്,സാലിഹ് മാളിയേക്കല്‍ പ്രസംഗിച്ചു.