
ബി ആര് ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്
അബുദാബി: സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും അബുദാബിയിലെ റബ്ദാന്‍ അക്കാദമിയിലേക്ക് വിദ്യാര്‍ഥികളെത്തി. ലോകോത്തര വിദ്യാഭ്യാസ അനുഭവം പകര്‍ന്നു നല്‍കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ആതിഥേയത്വം. വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്കാദമിക് പരിപോഷണം,പ്രഫഷണല്‍ മികവ്,പരസ്പര സാംസ്കാരിക ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി (യുഎസ്എ),യൂണിവേഴ്സിറ്റി പെര്ട്ടഹാനന് (ഇന്തോനേഷ്യ),സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് സോഷ്യല്‍ സയന്‍സസ് (സിംഗപ്പൂര്‍) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ആഗോള കാഴ്ചപ്പാടുകളെ സമ്പന്നമാക്കുന്നതിനും പ്രായോഗിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുമായി വിദ്യാര്‍ഥികള്‍ പ്രത്യേക അക്കാദമിക് കോഴ്സുകളിലും വൈവിധ്യമാര്‍ന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സഹകരണ ഗവേഷണ മേഖലകളിലും പങ്കെടുക്കും. അവരുടെ നിലവിലെ സെമസ്റ്ററില്‍,യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ഇന്തോനേഷ്യയെയും പ്രതിനിധീകരിക്കുന്ന വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി,യൂണിവേഴ്സിറ്റി പെര്ട്ടഹാനന് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദ്യാര്‍ഥികളെയാണ് റബ്ദാന്‍ അക്കാദമി അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളത്.