
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
(യുഎഇ ജുമുഅ ഖുതുബ)
പതിനൊന്ന് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സത്യവിശ്വാസിയുടെ സുകൃത കാലം വിശുദ്ധ റമസാന്‍ മാസം വന്നെത്തിയിരിക്കുകയാണ്. റമസാന്‍ മാസമായാല്‍ നബി (സ്വ) സന്തോഷവാര്‍ത്ത അറിയിക്കുമായിരുന്നു: ‘നിങ്ങള്‍ക്ക് പാവനമായ റമസാന്‍ മാസം വന്നെത്തിയിരിക്കുന്നു, ഈ മാസത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. ഈ മാസത്തില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരക വാതിലുകള്‍ അടക്കപ്പെടുകയും ക്രൂരപിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യും (ഹദീസ് നസാഈ 2106). റമസാനിലെ ഓരോ നിമിഷങ്ങളെയും മുതലാക്കാന്‍ നാം രാവിലും പകലിലും ആരാധനാ നിമഗ്നരാകേണ്ടതുണ്ട്. അതിന് നാം ആദ്യമായി ഹൃദയശുദ്ധി വരുത്തേണ്ടിയിരിക്കുന്നു. ഹൃദയത്തിലേക്കാണല്ലൊ അല്ലാഹു നോക്കുന്നത്. നബി (സ്വ) പറയുന്നുണ്ട്: നിശ്ചയമായും അല്ലാഹു നിങ്ങളുടെ രൂപകോലങ്ങളിലേക്കും ധനസമ്പത്തുകളിലേക്കുമല്ല നോക്കുന്നത്,അവന് നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് (ഹദീസ് 2564). പ്രവര്‍ത്തനം നന്നാവണമെങ്കില്‍ ഹൃദയം നന്നാവണം. മറ്റൊരു ഹദീസില്‍ കാണാം അറിയുക,ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം മൊത്തം നന്നാവും. അത് ചീത്തയായാല്‍ ശരീരം മൊത്തം ചീത്തയാവും,അതാണ് ഹൃദയം (ഹദീസ് ബുഖാരി,മുസ്ലിം). റമസാനില്‍ നമ്മുക്കും കുടുംബത്തിനുമായി ആരാധനാ കര്‍മങ്ങളുടെ ഒരു സമയക്രമം ഉണ്ടാക്കണം. എന്നാല്‍ അനാവശ്യ കാര്യങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലും സമയം കളയാതെ റമസാനിന്റെ അനര്‍ഘ നിമിഷങ്ങളെ ആരാധനകളിലൂടെ ഉപയോഗപ്പെടുത്താനാവും. സമയക്രമത്തില്‍ പ്രഥമമായി സുബ്ഹ് നമസകാരമടക്കം പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുന്നതിന് പരിഗണന നല്‍കണം. മുറപോലെ പരിപൂര്ണരീതിയില് അംഗശുദ്ധി വരുത്തി നേരാം വണ്ണം റുകൂഉം സുജൂദ് നിര്‍വഹിച്ച് അങ്ങേയറ്റത്തെ ദൈവഭയഭക്തിയില് യഥാസമയം അഞ്ചു നിര്‍ബന്ധിത നമസ്കാരങ്ങള്‍ നിലനിര്ത്തുന്നവന് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കല്‍ അല്ലാഹു നല്കുന്ന ഉറപ്പാണ് (ഹദീസ് അബൂദാവൂദ് 425). സമയക്രമത്തില്‍ അര്‍ത്ഥമറിഞ്ഞും ചിന്തിച്ചുമുള്ള ഖുര്‍ആന്‍ പാരായണത്തിനും പ്രാധാന്യം നല്‍കണം. റമസാന്‍ ഖുര്‍ആനിന്റെ മാസം കൂടിയാണ്. റമദാനിലെ ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക പ്രതിഫലങ്ങളുണ്ട്. അല്ലാഹു പറയുന്നു: മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാര്ഗ ദര്ശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളുമായി ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമസാന്‍ (സൂറത്തു ബഖറ 185). റമസാനില്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കണം. നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ഞാന്‍ ഉത്തരം നല്‍കാമെന്നാണ് അല്ലാഹുവിന്റെ വാഗ്ദാനം (സൂറത്തു ഗാഫിര് 07). പ്രത്യേകിച്ച് നോമ്പുതുറയുടെ സമയത്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനക്ക് ഉത്തരം നിഷേധിക്കപ്പെടാത്ത മൂന്നു ആള്‍ക്കാരുണ്ടെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് നോമ്പു മുറിക്കുന്ന സമയം പ്രാര്‍ത്ഥിക്കുന്ന വ്രതാനുഷ്ഠാനിയാണ് (ഹദീസ് തുര്‍മുദി 3598). അത്താഴ സമയത്ത് പശ്ചാത്താപം ചെയ്യാനും വിട്ടുപോവരുത്. അന്ത്യയാമങ്ങളില്‍ പാപമോചനമര്ത്ഥിക്കുന്നവരെ അല്ലാഹു ഖുര്‍ആനില്‍ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് (ആലു ഇംറാന്‍ 17). എല്ലാ രാത്രിയിലും ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും ദാനധര്‍മം ചെയ്യുന്ന പതിവുരീതി ഉണ്ടാക്കുക. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയോ നോമ്പുകാരനെ നോമ്പുതുറപ്പിച്ചോ ദാനധര്‍മം സജീവമാക്കുക. ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാല്‍ അവന്റെ നോമ്പിന്റെ അതേ പ്രതിഫലം യാതൊന്നും കുറയാതെ തന്നെ അവനും ലഭിക്കുന്നതാണ് (ഹദീസ് തുര്‍മുദി 807).
റമസാന്‍ വേളയെ കുടുംബ ചേരലുകളുടെ വേദിയാക്കണം. റമസാനില്‍ കുടുംബസമാഗമങ്ങള് അധികരിപ്പിക്കണം. അത് കുടുംബഭദ്രതക്കും കുടുംബാംഗങ്ങളുടെ സ്നേഹാര്ദ്രതക്കും ആക്കം കൂട്ടും. സഹോദരങ്ങളെയും ബന്ധക്കാരെയും വിളിച്ച് എല്ലാവിധ അഭിപ്രായ ഭിന്നതകളും മറന്ന് വിശാലമായി തന്നെ കുടുംബാംഗങ്ങളുടെ ഒരു സംഗമം സംഘടിപ്പിക്കണം. അങ്ങനെ വിടുതിക്കും ബന്ധം നിലനിര്‍ത്താനും പറ്റിയ അവസരമാണ് റമസാന്‍. മുറിഞ്ഞ ബന്ധങ്ങളെ യോജിപ്പിച്ചു റമസാനിന്റെ പുണ്യം പൂര്‍ണാര്‍ത്ഥത്തില്‍ കരഗതമാക്കാന്‍ മുന്നിട്ടിറങ്ങുക. ബന്ധം ചേര്ക്കുന്നവന് കൂടുതല്‍ പുണ്യങ്ങള്‍ നേടാനാവും. നബി (സ്വ) പറയുന്നുണ്ട്: കുടുംബബന്ധം ചേര്‍ക്കുന്നവനോട് അങ്ങോട്ട് ബന്ധപ്പെടുന്നവനല്ല യഥാര്‍ത്ഥ കുടുംബബന്ധം ചേര്ക്കുന്നവന്, മറിച്ച് മുറിഞ്ഞ ബന്ധത്തെ കരുണാമയമായി ബന്ധം ചേര്‍ക്കുന്നവനാണ് യഥാര്‍ത്ഥമായി കുടുംബബന്ധം നിലനിര്ത്തുന്നവന് (ഹദീസ് അഹ്മദ് 6817). സംശുദ്ധ മനസോടെ സല്‍ക്കര്‍മങ്ങളുമായി കുടുംബസ്നേഹത്തോടെ സാമൂഹ്യ പ്രതിബദ്ധതയോടെ നമ്മുക്ക് പുണ്യ റമസാനിനെ വരവേല്‍ക്കാം.
യുഎഇ ഭരണകൂടത്തിന് കീഴില്‍ ഈ പുണ്യ റമസാനില്‍ ‘നാമെല്ലാവരും പഠിക്കുന്നു, നാമെല്ലാവരും പഠിപ്പിക്കുന്നു’ എന്ന പ്രമേയത്തില്‍ ‘ഇമാറാത്ത് വായിക്കുന്നു’ എന്ന പേരില്‍ വായനാമാസം ആചരിക്കുകയാണ്. ബുദ്ധിവൈഭവമാണ് സംസ്കാര രൂപീകരണത്തിന്റെ അടിസ്ഥാന ശില. ബുദ്ധിവികാസം ഉണ്ടാവുന്നത് വായനകളിലൂടെയും പഠനങ്ങളിലൂടെയുമാണ്. സമൂഹത്തിന്റെ വികാസം രൂപപ്പെടുന്നത് വിജ്ഞാനത്തിലൂടെ തന്നെയാണ്. വിജ്ഞാനീയങ്ങളും സംസ്കാരങ്ങളും നിലനിര്‍ത്തപ്പെടുന്നത് പണ്ഡിതരിലൂടെയും ക്രിയാത്മകമായി ഇടപെടുന്നവരിലൂടെയുമാണ്. വിജ്ഞാനം നല്പ്പെട്ടവരെ അല്ലാഹു സ്ഥാനങ്ങള്‍ ഉയര്‍ത്തുമത്രെ (സൂറത്തു മുജാദല 11). അറിവും വിവരവുമില്ലാത്തവന്‍ ഭാവിയില്‍ സ്ഥാനമില്ലായെന്നാണ് മഹാനായ മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത വിജ്ഞാനങ്ങളുടെ വായന നിലനിര്‍ത്തണം. അതിന് മക്കളെയും പ്രാപ്തരാക്കണം. റമസാന്‍ ചടഞ്ഞുകൂടാനും വിശ്രമം നേടാനുമുള്ള സമയമല്ല. പരിശുദ്ധ റമസാനിനെ നമ്മുക്ക് ആരാധനാപൂര്ണമായും വിജ്ഞാനപ്രദമായും ഉപയോഗപ്പെടുത്താം.