
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: ദൃഢനിശ്ചയമുള്ളവര്ക്കായി സംഘടിപ്പിച്ച പതിമൂന്നാമത് ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന റെക്കോര്‍ഡുമായാണ് ഇത്തവണ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരുമായ 676 പേരാണ് തങ്ങളുടെ ഖുര്‍ആന്‍ പാരായണ ശാസ്ത്രവും സൗന്ദര്യവും മാറ്റുരക്കാനെത്തിയത്. ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്നി ശൈഖ റൗള ബിന്ത് അഹമ്മദ് ബിന്‍ ജുമാ അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം.
ഖുര്‍ആന്‍ മനഃപാഠം,20 ഭാഗങ്ങള്‍,പകുതി,10 ഭാഗങ്ങള്‍,ഏഴ് ഭാഗങ്ങള്‍,അഞ്ച് ഭാഗങ്ങള്‍,മൂന്ന് ഭാഗങ്ങള്‍,രണ്ട് ഭാഗങ്ങള്‍,ഒരുഭാഗം,കൂടാതെ ഒരു ചെറിയ സൂറത്ത് എന്നിങ്ങ നെയാണ് മത്സരങ്ങള്‍. തുടര്‍ച്ചയായി 13ാം വര്‍ഷവും ഹോളി ഖുര്‍ആന്‍ മത്സരം സ്പോണ്സര് ചെയ്തതിന് ശൈഖ റൗളയോട് ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് താനി ജുമാ ബെറെഗാദ് നന്ദി അറിയിച്ചു. ഇത് ഗള്‍ഫിലെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മത്സരാര്‍ത്ഥികളുടെ വര്‍ധനവ് മേഖലയിലെ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് ചെയര്മാന് എടുത്തുപറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമാണിതെന്ന് ബോര്‍ഡ് അംഗവും ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ സംഘാടക സമിതി മേധാവിയുമായ റഈസ അല്‍ ഫലാസി പറഞ്ഞു. ശൈഖ റൗള ബിന്ത് അഹമ്മദ് ബിന്‍ ജുമാ അല്‍മക്തൂമിന്റെ പരിചരണത്തിന്റെയും പിന്തുണയുടെയും ഫലമായാണ് തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മത്സരം തുടരുന്നത്. ദൃഢനിശ്ചയമുള്ള ആളുകളെ ദൈവിക ഗ്രന്ഥവുമായി ബന്ധിപ്പിക്കുന്നതിനും അവരുടെ ആത്മാവില്‍ ഖുര്‍ആനോടുള്ള സ്നേഹം വളര്‍ത്തുന്നതിനും ഇത് പ്രചോദനം നല്‍കും. ഖുര്‍ആനിന്റെ മനഃപാഠവും ഗ്രാഹ്യവും അവരുടെ ജീവിതത്തില്‍ ദീപസ്തംഭമായി മാറും. അതിന്റെ മാര്‍ഗനിര്‍ദേശത്താല്‍ നയിക്കപ്പെടുകയും അതിന്റെ വെളിച്ചത്താല്‍ പ്രബുദ്ധമാവുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.