കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : ഇന്ത്യന് ഇസ്ലാഹി സെന്ററും അല്മനാര് ഇസ്ലാമിക് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഖുര്ആന് സമ്മേളനം ഡോ. ഹുസൈന് മടവൂര് ഉദ്ഘാടനം ചെയ്യും. അല്മനാര് ഇസ്ലാമിക് സെന്റര് ഡയരക്ടര് മൗലവി അബ്ദുസ്സലാം മോങ്ങം മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബര് 13ന് ഞായറാഴ്ച വൈകുന്നേരം 6:30ന് അല്ഖൂസ് അല്മനാര് ഗ്രൗണ്ടിലാണ് പൊതുസമ്മേളനം നടക്കുക. ഉച്ചക്ക് 2 മണി മുതല് നടക്കുന്ന സെഷനില് ഖുര്ആന് അന്താക്ഷരി,ഖുര്ആന് ക്വിസ്,പ്രഭാഷണം,പഠിതാക്കളുടെ അനുഭവം (എന്നെ സ്വാധീനിച്ച ഖുര്ആ ന്) തുടങ്ങി വിവിധ പരിപാടികള് നടക്കും. ഇന്ത്യന് ഇസ്ലാഹി സെന്റര് പ്രസിഡന്റ് എപി അബ്ദുസ്സമദ്,ജനറല് സെക്രട്ടറി പി. കെ ഹുസൈന് ട്രഷറര് വി.കെ സക്കരിയ്യ മറ്റു ഇസ്ലാഹി സെന്റര് ഭാരവാഹികളും പങ്കെടുക്കും. കൂടുതല് വിവരങ്ങള്ക്ക് 050 5242429, 043394464 നമ്പറില് ബന്ധപ്പെടണം. കൊല്ലം ശ്രീ നാരായണഗുരു ഓപ്പണ് യൂനിവേഴ്സിറ്റി അറബിക് പിജി അക്കാദമിക് കമ്മറ്റി ചെയര്മാനും കെ.എന്.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈന് മടവൂര് ദുബൈ അന്താരാഷ്ട്ര അറബിക് സമ്മേളനത്തില് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്. ഫറോക്ക് റൗളത്തുല് ഉലൂം അറബിക് കോളേജ് പ്രിന്സിപ്പാള് ആയി വിരമിച്ച അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ചെന്നൈ ബി.എസ്.എ യൂണിവേഴ്സിറ്റി തുടങ്ങിയവയില് അറബിക് ബോര്ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേന്ദ്ര സംസ്ഥാന യൂണിവേഴ്സിറ്റികളില് യുജിസിയുടെ റിസോര്സ് പേഴ്സനും ഗസ്റ്റ് ലക്ച്ചറും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള അറബി ഭാഷാ വിദഗ്ധ കമ്മറ്റിയില് അംഗവുമായിരുന്നു.