
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജിയസ് വിഭാഗം എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്ലാസ്സുകളുടെ വാര്‍ഷികവും റിലീജിയസ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ആഗസ്റ്റ് 30 ന് വൈകുന്നേരം 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന് സിംസാറുല്‍ ഹഖ് ഹുദവി ‘ഖുര്‍ആന്‍ കാലങ്ങളെ അതിജീവിച്ച മഹാവിസ്മയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികള്‍ക്ക് വിശുദ്ധ ഉംറ ചെയ്യുവാനുള്ള അവസരമുള്‍പ്പെടെ വിവിധ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. മുസഫ, ബനീയാസ് എന്നീ മേഖലയില്‍ നിന്നും വാഹന സൗകര്യവും ഒരുക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 0558243574
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും