
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഫുജൈറ: പാലക്കാട് ജില്ലാ കെഎംസിസി ‘നൂറുന്‍ അലാ നൂര്‍’ ഹോളി ഖുര്‍ആന്‍ റിസൈറ്റല്‍ ഇവന്റ് സീസണ് അഞ്ച് സമാപിച്ചു. ഫുജൈറ ഫൈന്‍ ആര്‍ട്സ് അകാദമി ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയും യുഎഇ കെഎംസിസി പ്രസിഡന്റുമായ ഡോ.പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. സബ്ജൂനിയര്,ജൂനിയര്‍,ജനറല്‍ ഹിഫഌ വിഭാഗങ്ങളില്‍ രണ്ടു റൗണ്ടുകളില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കാരെ കൂടാതെ യുഎഇ,ഇന്തോനേഷ്യ, ബംഗ്ലാദേശ്,നൈജീരിയ ദേശക്കാരായ മത്സരാര്‍ത്ഥികളും പങ്കെടുത്തു. ഫുജൈറ കെഎംസിസി ഹാളില്‍ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരവും സമ്മാനദാനവും നടന്നു.
സബ്ജൂനിയര് വിഭാഗത്തില്‍ മുഹമ്മദ് യാസിര്‍,സല്മാന്,മുഹമ്മദ് ഫള്ലേ ഇലാഹീ. ജൂനിയര്‍ വിഭാഗത്തില്‍ അമീര്‍ അബ്ദുല്ല,സഹല്‍ അബ്ദുല്‍ ഹലീം,മുഹമ്മദ് ബിലാല്‍,ജനറല്ഹിഫഌ മത്സരത്തില്‍ ഇംദാദുല്ല,മുഹമ്മദ് സാലിഹ് ഹുദവി,കുഞ്ഞാലി എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമ സനിയ്യ ഒന്നും ഹെന്ന സുഹാദ രണ്ടും ഹംന ഫാത്തിമ,സഫ്വ നൗഷാദ് എന്നിവര്‍ മുന്നാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൊമെന്റോയും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നല്കി.രചനാ മേഖലയില്‍ മികവ് തെളിയിച്ച ഇഎം ശരീഫ് ഹുദവി,റഫീഖ് ബിന്‍ മൊയ്തു,കെവി യൂസുഫ് ഷാ എന്നിവരെ ആദരിച്ചു. മുസ്തഫ താണിക്കല്‍ അധ്യക്ഷനായി. വി.എം സിറാജ്,മുഹമ്മദ് ഖുറയ്യ,മുബാറക് കോക്കൂര്‍,ബഷീര്‍ ഉളിയില്‍,സികെ അബൂബക്കര്‍,റാഷിദ് ജാതിയേരി,അബൂതാഹിര്‍,മൊയ്തീന്‍കുട്ടി,ശാക്കിര്‍ ഹുദവി,അബ്ദുസല്ലാം ദാരിമി,ത്വല്‍ഹ ദാരിമി,സഈദ് വാഫി,താഹാ ഹുദവി,ഫിറോസ് അലി ഒലവക്കോട്,യൂസുഫ് ഷാ,നാഫിഅ് കരിങ്ങനാട്,നസീഫ്,ആരിഫ് കൊപ്പം,മുഹമ്മദ് കുഞ്ഞാന്,ഹബീബ്, മുസ്തഫ,ഹിബത്തുല്ല,അഷ്റഫ് കൊളക്കാട്ടില്,വിവിധ ജില്ലാ,ഏരിയ നേതാക്കളും പങ്കെടുത്തു. ഇഎം ശരീഫ് ഹുദവി മുതുതല സ്വാഗതവും സലീം മൗലവി നന്ദിയുംപറഞ്ഞു.