
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: സഊദി അറേബ്യയിലെ സായുധ സേനയിലെ മതകാര്യ ജനറല്‍ ഡയരക്ടറേറ്റ് സംഘടിപ്പിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കായുള്ള 10ാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ വിജയിച്ച യുഎഇ സായുധ സേനാംഗങ്ങള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരണം നല്കി. അബുദാബിയിലെ ഖസര്‍ അല്‍ ബത്തീനില്‍ നടന്ന സ്വീകരണത്തില്‍ മത്സരത്തിലെ മികച്ച നേട്ടങ്ങള്‍ക്ക് സൈനിക ഉദ്യോഗസ്ഥരെ അഭിനന്ദിച്ച പ്രസിഡന്റ് വിശുദ്ധ ഖുര്‍ആനിന്റെ അര്‍ത്ഥങ്ങള്‍ മനഃപാഠമാക്കുന്നതിലും അത് പ്രതിഫലിപ്പിക്കുന്നതിലും സൈനികരായ പ്രതിഭകള്‍ കാണിച്ച സമര്‍പ്പണത്തെയും ശൈഖ് മുഹമ്മദ് പ്രശംസിച്ചു. റമസാന്‍ മാസത്തില്‍ യുഎഇ സായുധ സേനാംഗങ്ങള്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തരിച്ചും അഭിനന്ദനങ്ങള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു.