
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അല്‍ഐന്‍: പെരുമാതുറ കൂട്ടായ്മ അല്‍ ഐന്‍ യൂണിറ്റ് കമ്മിറ്റി വിശുദ്ധ റമസാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. പെരുമാതുറ കൂട്ടായ്മ ജനറല്‍ സെക്രട്ടറി അമീന് കിഴക്കേതില്‍ അധ്യക്ഷനായി. പെരുമാതുറ വലിയപള്ളി ഇമാം ശിഹാബുദ്ദീന് മൗലവി അസ്സിറാജി റമസാന്‍ സന്ദേശം നല്കി. എംഎം ഉമ്മര്‍,ഷറഫി,സുനില്‍ സാലി,അന്‍സാര്‍ തൈക്കാവില്‍ പ്രസംഗിച്ചു. കറുവാമൂട് നാസര്‍,എംയു നിസാര്‍, ബൈജു ഹനീഫ,ഫാറൂഖ് ഷറഫുദ്ദീന്,ഷഫീഉല്ല,അബ്ദുല്‍ ഹയ്യ് നേതൃത്വം നല്കി.
ജൂനിയര്‍ വിഭാഗത്തില്‍ ഹാദിയ സുധീര്‍ ഒന്നാംസ്ഥാനവും ഫൈഹ റൈഹാന്‍ രണ്ടാം സ്ഥാനവും ഉമര്‍ മുഖ്താര്‍,ഹന ഫാത്തിമ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഉമര്‍ ഫാറൂഖിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മുഹമ്മദ് ഷാജഹാനും മൂന്നാം സ്ഥാനം മുഹമ്മദ് സഖിയും കരസ്ഥമാക്കി. സലീല്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. അല്‍ ഹാഫിള് ആഷിഖ് മൗലവി,അല്‍ ഹാഫിള് റിയാസ് മൗലവി,അല്‍ ഹാഫിള് ജലീല്‍ മൗലവി എന്നിവര്‍ വിധികര്‍ത്താക്കളായി.