
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
റിയാദ്: വിശുദ്ധ റമസാനില്‍ കോട്ടക്കല്‍ മണ്ഡലത്തിലെ കുട്ടികള്‍ക്കായി റിയാദ് മണ്ഡലം കെഎംസിസി ഓണ്‍ലൈനായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കും. ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. മണ്ഡലത്തിലെ ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നാട്ടില്‍ നിന്നും വിദേശത്ത് നിന്നും മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് പേര്,ജനന തീയതി,പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവ +91 7356829725 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. ഒന്നാം സ്ഥാനത്തിന് 10,001 രൂപയും രണ്ടാം സ്ഥാനത്തിന് 5001 രൂപയും മൂന്നാം സ്ഥാനത്തിന് 3001 രൂപയും മൊമെന്റോയും സമ്മാനം നല്‍കുമെന്ന് പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി,ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍,ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ അറിയിച്ചു.