
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: വിശുദ്ധ റമസാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മുസാബഖ 2025’ ഖുര്‍ആന്‍ പാരായണ മത്സരം പങ്കാളിത്തം കൊണ്ടും പാരായണ ഭംഗി കൊണ്ടും ശ്രദ്ധേയമായി. ഹാഫിള് സ്വാലിഹ് ഹുദവി,ഷബീര്‍ ബാഖവി,മൊയ്തീന് സുല്ലമി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ഹസന് മുഹമ്മദ് ഹനീഫ്,ഹുസൈന് മുഹമ്മദ് ഹനീഫ്,അദല്‍ സഫീര്‍ എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഹിന അല്‍ സൈന്‍,ഫൈസാന്‍ മുഹമ്മദ്,മുഹമ്മദ് അര്‍ഫദ് എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ദുബൈ സുന്നി സെന്റര്‍ മദ്റസ പ്രിന്‍സിപ്പല്‍ ഇബ്രാഹീം ഫൈസി ഉദ്ഘാടനം ചെയ്തു. മുസാബാഖ സബ്കമ്മിറ്റി ചെയര്മാന് നജീബ് തച്ചംപൊയില്‍ അധ്യക്ഷനായി. ഇബ്രാഹിം മുറിച്ചാണ്ടി,ഒകെ ഇബ്രാഹീം,ഇസ്മായീല്‍ ഏറാമല,എന്‍കെ ഇബ്രാഹീം,അഹമ്മദ് ബിച്ചി,നാസര്‍ മുല്ലക്കല്‍,കെപി മുഹമ്മദ്,സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍,ഹംസ കാവില്‍,വലിയാണ്ടി അബ്ദുല്ല,ഇസ്മായീല്‍ ചെരുപ്പേരി,മൊയ്തു അരൂര്‍,ടിഎന്‍ അഷ്റഫ്,യുപി സിദ്ദിഖ്,ഗഫൂര്‍ പാലോളി,ഷംസു മാത്തോട്ടം,മജീദ് കുയ്യോടി,സുബൈര്‍ അക്കിനാരി,ഷിഹാബ് കുന്ദമംഗലം,ഒകെ സലാം,റിഷാദ് എം,കെസി സിദ്ദീഖ്,ഷമീര്‍ മലയമ്മ,സലാം പാളയത്ത്,ഖാദര്‍ കുട്ടി നടുവണ്ണൂര്‍,അസീസ് കുന്നത്ത്,ഇര്‍ഷാദ് വാകയാട്,നജ്മല്‍ കെകെ,അന്‍വര്‍ സാദത്ത്,ഫൗസുദ്ദീന് നബീല്‍ നാരങ്ങോളി,അനീസ് മുബാറക്,റയീസ് കോട്ടക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ്,ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മശ്ഹുര്‍ തങ്ങള്‍,മുസാബഖ കോര്‍ഡിനേറ്റര്‍ ഷരീജ് ചീക്കിലോട് പ്രസംഗിച്ചു. മുസാബഖ സബ്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വികെകെ റിയാസ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ജസീല്‍ കായണ്ണനന്ദിയുംപറഞ്ഞു.