
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: വിശുദ്ധ റമസാനിന്റെ സന്ദേശം വിളിച്ചോതി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘മുസാബഖ 25’ ഇന്ന് വൈകീട്ട് 5.30 മുതല്‍ അബൂഹൈല്‍ കെഎംസിസി ഹാളില്‍ നടക്കും. യുഎഇയിലെ 20 വയസ് വരെ പ്രായപരിധിയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. 11 വയസ് വരെ ജൂനിയറും 12 മുതല്‍ 20 വരെ സീനിയര്‍ വിഭാഗവുമായാണ് മത്സരം. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികള്‍ 5.30ന് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ‘മുസാബഖ’ സബ് കമ്മറ്റി ചെയര്മാന് നജീബ് തച്ചംപൊയില്‍,ജനറല്‍ കണ്‍വീനര്‍ വികെകെ റിയാസ്,കോര്‍ഡിനേറ്റേര്‍മാരായ ഷറീജ് ചീക്കിലോട്,ജസീല്‍ കായണ്ണ അറിയിച്ചു.