മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദോഹ : ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനില്‍ സ്വീകരിച്ചു. പരസ്പര താല്‍പ്പര്യമുള്ള തന്ത്രപ്രധാന മേഖലകളില്‍ സംയുക്ത സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ ആശംസകള്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഖത്തര്‍ അമീറിനെ അറിയിച്ചു. അമീറിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും അതോടൊപ്പം ഖത്തറിനും അവിടത്തെ ജനങ്ങള്‍ക്കും തുടര്‍ന്നും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് യുഎഇ ഭരണാധികാരികള്‍ ആശംസിച്ചു.
ശൈഖ് ഖാലിദിനൊപ്പമുള്ള പ്രതിനിധി സംഘത്തെയും ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു. കൂടിക്കാഴ്ചയില്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ നേതൃത്വവും ജനങ്ങളുടെ പ്രതിബദ്ധതയും ശൈഖ് ഖാലിദ് ഊന്നിപ്പറഞ്ഞു. സുപ്രധാന മേഖലകളിലെ സഹകരണത്തിന്റെ പുതിയ തലങ്ങളിലേക്ക് ഇരുരാജ്യങ്ങള്‍ ഉയര്‍ന്നുവരാനുള്ള ആഗ്രഹവും പങ്കുവച്ചു.
ഖത്തറിന്റെ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയോട് ശൈഖ് ഖാലിദ് നന്ദി അറിയിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ തഹ്്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്,മുഹമ്മദ് ഹസന് അല്‍സുവൈദി,നിക്ഷേപ മന്ത്രി ഡോ. ഖലീഫ ഷഹീന് അല്‍ മാറാര്, സഹമന്ത്രി ഖല്ദൂന് ഖലീഫ അല്‍ മുബാറക്, മുഹമ്മദ് ഖലീഫ അല്‍ മുബാറക്, സാംസ്കാരിക ടൂറിസം വകുപ്പ് ചെയര്മാന് ഡോ. മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി,ആരോഗ്യവകുപ്പ് ചെയര്മാന് ഡോ. സെയ്ഫ് സയീദ് ഘോബാഷ്, അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഷഖ്ബൂത് അല്‍ നഹ്യാന്, ഖത്തറിലെ യുഎഇ അംബാസഡര്‍ കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നേരത്തെ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.