സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
അബുദാബി : മുന്‍ എംഎല്‍എ പിവി മുഹമ്മദിന്റെ സ്മരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘പിവി സോക്കര്‍ 2024’ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മിറാക്കിള്‍ എഫ്സി ജേതാക്കളായി. ടൈബ്രേക്കറില്‍ കോര്‍ണര്‍ വേള്‍ഡ് എഫ്സിയെ പരാജയപ്പെടുത്തിയാണ് സ്റ്റാര്‍ സൂപ്പര്‍ബസാര്‍ മുസഫ നയിച്ച മിറാക്കിള്‍ എഫ്സി ജേതാക്കളായത്. യുനൈറ്റഡ് എഫ്സി കാലിക്കറ്റ്,ബ്ലാക്ക് ആന്റ് വൈറ്റ് കല്ലുരാവി എന്നീ ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
അബുദാബി ഹുദൈരിയത് 321 സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷനായി. കെഫയുമായി സഹകരിച്ചു നടത്തിയ മത്സരത്തില്‍ യുഎഇയിലെ പതിനാറ് മുന്‍നിര ടീമുകള്‍ പങ്കെടുത്തു.
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍,ട്രഷറര്‍ മജീദ് അത്തോളി,സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ഭാരവാഹികളായ ഹംസ നടുവില്‍,സലാം ഒഴിയൂര്,ഷാനവാസ് പുളിക്കല്‍,കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്റഫ് നജാത്ത്,നൗഷാദ് കൊയിലാണ്ടി,അന്‍വര്‍ സാദത്ത്,സ്വാലിഹ് വാഫി,ദുബൈ കെഎംസിസി നേതാക്കളായ ജലീല്‍ മഷ്ഹൂര്‍,റിയാസ് വാക്ക്,നസീം പാണക്കാട്,ജാഫര്‍ വരായാല്‍,റഫീഖ് കൃഷ്ണന്കണ്ടി,അസീസ് ഏഷ്യഒപ്റ്റിക് പങ്കെടുത്തു. റിസാന് ജ്വല്ലറി പ്രതിനിധി ഷംസീര്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ ഷിഹാബ് മണ്ണാര്‍ക്കാട്,അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അസീസ് കോട്ടക്കല്‍ എന്നിവരുടെ നേതൃത്തില്‍ കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ നസീര്‍ പയ്യോളി,റസാക്,സയ്യിദ് ഷരീഫ് തങ്ങള്‍,അഷറഫ് തെങ്ങില്‍, സമദ് മൂടാടി,അന്‍സാര്‍,മഹമൂദ്,നിസാര്‍ മണമ്മല്‍,ആരിഫ്,അബ്ബാസ്,സുബൈര്‍,ആതിഫ്,ഷാഹിദ്,അബിനു,ഹേബിന് ടൂര്‍ണമെന്റ് നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി നൗഫല്‍ പൂക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്റഫ് തെങ്ങില്‍ നന്ദിയും പറഞ്ഞു.