
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പി.വി അന്വര് എം.എല്.എ. മലപ്പുറത്തെ വാര്ത്താ സമ്മേളനത്തില് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്ശമയുര്ത്തുന്നതിനിടെയാണ് അന്വര് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണം. ഒരു നിമിഷം പോലും തുടരാന് അര്ഹതയില്ല. മുമ്പ് ക്യാപ്റ്റന് പിണറായി ആയിരുന്നു. ഇപ്പോള് ക്യാപ്റ്റന് ഹാന്ഡിക്യാപ്ഡ് ആയിയെന്നും അന്വര് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വര്ണക്കടത്ത് നടന്നത്. റിയാസിനു വേണ്ടിയല്ല പാര്ട്ടി. എഡിജിപിയെ സംരക്ഷിക്കുന്നതും മന്ത്രി റിയാസിനു വേണ്ടിയാണ്. പിണറായി കുടുംബം വളര്ത്തുകയാണ്. എഡിജിപി അജിത്കുമാര് മുഖ്യമന്ത്രിയെ അങ്കിള് എന്നാണ് വിളിക്കുന്നത്. മരുമകന് വേണ്ടിയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പാര്ട്ടിയില് റിയാസ് മാത്രം മതിയോ എന്നും അന്വര് ചോദിച്ചു. കോടിയേരിയുണ്ടായിരുന്നെങ്കില് പാര്ട്ടിക്ക് ഈ ഗതി വരില്ലായിരുന്നു. സാധാരണ സഖാക്കള്ക്കു വേണ്ടിയാണ് താന് സംസാരിക്കുന്നത്.