
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
മലപ്പുറം : എഡിജിപി എം.ആര് അജിത്കുമാറിനെതിരെ കൂടുതല് വെളിപ്പെടുത്തലുമായി പി.വി അന്വര് എം.എല്.എ വീണ്ടും രംഗത്ത്. ആര്എസ്എസ് ബാന്ധവത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വറുടെ രംഗപ്രവേശം. ആര്എസ്എസ്-എഡിജിപി രഹസ്യ ചര്ച്ചയെക്കുറിച്ചുള്ള ഇന്റലിജന്സ് റിപ്പോര്ട്ട് പി.ശശിയും അജിത്കുമാറും ചേര്ന്ന് പൂഴ്ത്തിയെന്നാണ് അന്വറുടെ പ്രധാന ആരോപണം. ഈ ഫയല് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും വിശ്വസിച്ചവര് മുഖ്യമന്ത്രിയെ ചതിച്ചെന്നും അന്വര് പറഞ്ഞു.