
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഫുജൈറ: വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്മാന് ഫുജൈറ കോഴിക്കോട് ജില്ലാ കെഎംസിസി ഇന്ന് സ്നേഹാദരം നല്‍കും. വൈകുന്നേരം 7:30ന് ഫുജൈറ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല മുഖ്യാതിയാകും. വടകര മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിപി ജാഫര്‍,ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായീല്‍ ഏറാമല പങ്കെടുക്കും. ഫുജൈറയിലെ കെഎംസിസി കുടുംബങ്ങള്‍ ഒത്തുകൂടുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.