കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അല്ലു അർജുനും രശ്മിക മന്ദാനയും ഒന്നിക്കുന്ന പുഷ്പ 2: ദി റൂൾ ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. വെറും നാല് ദിവസം കൊണ്ട് ചിത്രം 800 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ആദ്യ വാരാന്ത്യത്തിൽ, പുഷ്പ 2 ൻ്റെ ഹിന്ദി പതിപ്പ് നിരവധി റെക്കോർഡുകൾ തകർത്തു. ഷാരൂഖ് ഖാൻ്റെ ജവാൻ, പത്താൻ, രൺബീർ കപൂറിൻ്റെ അനിമൽ, സണ്ണി ഡിയോളിൻ്റെ ഗദർ 2 എന്നിവയെ മറകടന്ന് ഹിന്ദിയിലെ ഏറ്റവും വേഗത്തിൽ 300 കോടി രൂപ നേടിയ ചിത്രമായി ഇത് മാറി.
പുഷ്പ 2: ദി റൂൾ നാല് ദിവസം കൊണ്ട് ലോകമെമ്പാടുമായി 800 കോടി രൂപ നേടി. ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്ന് 300 കോടിയിലധികം നേടി.
ഡിസംബർ 5 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തതിനുശേഷം നീണ്ട വാരാന്ത്യത്തിൽ (നാലു ദിവസം) ഏഴ് റെക്കോർഡുകൾ പുഷ്പ 2 തകർത്തു. ഡിസംബർ 4 ന് ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളിൽ ചിത്രത്തിൻ്റെ പ്രീമിയർ ഷോകളും ഉണ്ടായിരുന്നു.