
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: പുന്നയൂര്‍കുളം പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ റമസാന്‍ റിലീഫ് വിതരണോദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ് നിര്‍വഹിച്ചു. പഞ്ചായത്തിലെ നിര്‍ധരാരായ രോഗികള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് എകെ മൊയ്തുണ്ണി അധ്യക്ഷനായി. മുസ്ലിംലീഗ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍പി ബഷീര്‍,ജനറല്‍ സെക്രട്ടറി എഎച്ച് സൈനുല്‍ ആബിദ്,ജില്ലാ വൈസ് പ്രസിഡന്റ് വികെ മുഹമ്മദ്,ജില്ലാ സെക്രട്ടറി മുഹമ്മദ് ഉമ്മര്‍ കുഞ്ഞ്,മണ്ഡലം വൈസ് പ്രസിഡന്റ് മായീന്‍ കുട്ടി,പഞ്ചായത്ത് സെക്രട്ടറി ഹുസൈന് വലിയകത്ത്,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി,യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി,വാര്‍ഡ് മെമ്പര്‍ ആബിദ് കെഎച്ച്,വാര്‍ഡ് മെമ്പര്‍ സജിത ജയന്,യൂത്ത്ലീഗ് പ്രസിഡന്റ് അഷ്റഫ്,പ്രവാസി മണ്ഡലം സെക്രട്ടറി ഷക്കീര്‍ പൂളക്കല്‍ പ്രസംഗിച്ചു. പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ശിഹാബ് സ്വാഗതവും വൈസ് പ്രസിഡന്റ് ബക്കര്‍ കണ്ണത്തയില്‍ നന്ദിയുംപറഞ്ഞു.