കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സർക്കാർ സ്വകാര്യ മേഖലക്കുള്ള അവധി അധിക്രതർ പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായ 4 ദിവസം അവധി ലഭിക്കും. ഡിസംബർ 2നാണ് ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ നടക്കുന്ന 53–ാമത് ദേശീയദിനാഘോഷം. വിവിധ എമിറേറ്റുകളിൽ വിപുലമായ പരിപാടികളാണ് സർക്കാരിന്റെയും അതോടൊപ്പം വിവിധ പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. നീണ്ട വാരാദ്യ അവധി ലഭിച്ചതോടെ രാജ്യത്തിന് പുറത്തേക്കു വിനോദ സഞ്ചാരത്തിന് പോകുന്നവരും കുറവല്ല.