കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : സിറ്റി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അബുദാബി നഗരത്തിലും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 7,724 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ബ്യൂട്ടി സെന്ററുകള്‍,പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകള്‍, കുട്ടികളുടെ സലൂണുകള്‍ എന്നിവ ലക്ഷ്യമിട്ട് 2,878 പരിശോധന നടത്തി. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം സ്ഥാപന ഉടമകളെയും ജീവനക്കാരെയും ആരോഗ്യ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവധി ദിനങ്ങള്‍ക്കും ഔദ്യോഗിക ആഘോഷങ്ങള്‍ക്കും മുന്നോടിയായി മുനിസിപ്പാലിറ്റി പരിശോധനകള്‍ വര്‍ധിപ്പിച്ചു. 53ാം ദേശീയ ദിനത്തിന് മുന്നോടിയായി പൊതുജനാരോഗ്യ വകുപ്പ് ശുചിത്വ നിലവാരത്തെക്കുറിച്ചും ബ്യൂട്ടി സെന്ററുകള്‍ക്കും കുട്ടികളുടെ സലൂണുകള്‍ക്കും ആവശ്യമായ ആരോഗ്യ പ്രോട്ടോകോളുകളെ സംബന്ധിച്ചും ബോധവത്കരണം തുടങ്ങി. അബുദാബി നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി പത്ത് ദിവസം നീണ്ടുനിന്നതാണ് കാമ്പയിന്. വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 450 പരിശോധനകളും സന്ദര്‍ശനങ്ങളും പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നു. പൊതുശുചിത്വത്തിന്റെ പ്രാധാന്യം,ആരോഗ്യ ചട്ടങ്ങള്‍ പാലിക്കല്‍,സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് നിരന്തരമായതും പതിവുള്ളതുമായ ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഉടമകളെയും ജീവനക്കാരെയും ബോധവത്കരിച്ചു. സൗന്ദര്യ കേന്ദ്രങ്ങളില്‍ 2,878, കുടിവെള്ള കൂളറുകളില്‍ 1,013,വെറ്ററിനറി നിയന്ത്രിത കേന്ദ്രങ്ങളില്‍ 895,അലക്കു സേവനങ്ങളില്‍ 658,വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1,187,കുടിവെള്ള ടാങ്കുകളില്‍ 392,പൊതുവിശ്രമ മുറികളില്‍ 164,ഗെയിം ഹാളുകള്‍,153 എന്നിവ ഉള്‍പ്പെടുന്നു. ഓട്ടോ റിപ്പയര്‍ വര്‍ക്ക്ഷോപ്പുകളില്‍ 306, കൂടാതെ 78 ഓണ്‍ നീന്തല്‍ക്കുളങ്ങള്‍ എന്നിങ്ങനെയാണ് പരിശോധ നടത്തിയത്.