
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ദുബൈ : സര്‍സയ്യദ് കോളജ് യുഎഇ അലുംനി ‘സ്കോട്ട’ പരിരക്ഷ പദ്ധതി ആരംഭിക്കുന്നു. സ്കോട്ട മെമ്പര്‍മാരില്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മരണാനന്തരം അവരുടെ കുടുംബത്തിനു അഞ്ച് ലക്ഷം രൂപ നല്‍കുന്നതാണ് പദ്ധതി. മെമ്പര്‍മാര്‍ക്ക് രോഗ ചികിത്സക്കും യുഎഇയില്‍ മരണപ്പെടുന്നവരുടെ ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങളും പദ്ധതിയുടെ ഭാഗമായി ചെയ്തുകൊടുക്കും. സ്കോട്ട ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് നാസര്‍ അഹമ്മദ് അധ്യക്ഷനായി. പ്രഥമ പ്രസിഡന്റ് കെ.എം അബ്ബാസ്,പരിരക്ഷ കണ്‍വീനര്‍ സി.പി ജലീല്‍,പരിരക്ഷ ട്രഷറര്‍ റഫീഖ് കെ.ടി പ്രസംഗിച്ചു. ജോ. കണ്‍വീനര്‍ ഷക്കീല്‍ അഹമ്മദ് പദ്ധതി വിശദീകരിച്ചു.