27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : അറബ് നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന ഗ്രേറ്റ് അറബ് മൈന്‍ഡ്സ് അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായ പ്രഫ.ഉസാമ ഖത്തീബിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. എഞ്ചിനീയറിങ്,ടെക്നോളജി വിഭാഗത്തിലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏര്‍പെടുത്തിയ ഗ്രേറ്റ് അറബ് മൈന്‍ഡ്സ് അവാര്‍ഡ് പ്രഫ.ഉസാമ ഖത്തീബ് ഇത്തവണ കരസ്ഥമാക്കിയത്. ‘സഹോദരന്മാരേ, ഞങ്ങള്‍ ശാസ്ത്രജ്ഞരെയും ചിന്തകരെയും പുതുമയുള്ളവരെയും ഗ്രേറ്റ് അറബ് മൈന്‍ഡ്സ് അവാര്‍ഡിലൂടെ എല്ലാ വര്‍ഷവും ആദരിക്കുന്നു. ആയിരക്കണക്കിന് നോമിനേഷനുകള്‍ ലഭിച്ചതിന് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത് എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ‘നാഗരികതയുടെ കളിത്തൊട്ടിലായ സിറിയയില്‍ നിന്നും ചരിത്രത്തിനും അറിവിനും പേരുകേട്ട നഗരമായ അലപ്പോയില്‍ നിന്നും ഞങ്ങള്‍ അതിന്റെ ഏറ്റവും വിശിഷ്ട പുത്രന്മാരില് ഒരാളും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ റോബോട്ടിക്സ് ലബോറട്ടറിയുടെ ഡയറക്ടറുമായ പ്രാഫ.ഉസാമ ഖത്തീബിനെ ആദരിക്കുന്നു’വെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു.