
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : 2021 മെയ് മാസത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി ആരംഭിച്ചതിനു ശേഷം ഏകദേശം 90 ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിച്ചതായി ദുബൈ ഇലക്ട്രിസിറ്റി ആന്റ്് വാട്ടര്‍ അതോറിറ്റി (ദേവ) വ്യക്തമാക്കി. ഈ ഹൈഡ്രജന്റെ ഭൂരിഭാഗവും ഗിഗാവാട്ട് മണിക്കൂറില്‍ കൂടുതല്‍ ഹരിത ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചു. ഇതിനാല്‍ ഏകദേശം 450 ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ദേവ അധികൃതര്‍ പറഞ്ഞു. സൗരോര്‍ജം ഉപയോഗിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി.
എക്സ്പോ 2020 ദുബൈ,സീമെന്‍സ് എനര്‍ജി എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ ഈ പദ്ധതി മണിക്കൂറില്‍ 20 കിലോഗ്രാം ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ഗ്യാസ് ടാങ്കില്‍ സൗരോര്‍ജം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ 12 മണിക്കൂര്‍ വരെ സംഭരിക്കാനും കഴിയും. ഏകദേശം 300 കിലോവാട്ട് വൈദ്യുതോര്‍ജ ശേഷിയുള്ള ഒരു ഹൈഡ്രജന്‍ ഗ്യാസ് മോട്ടോര്‍ വഴി രാത്രിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു.
വായു,കര,കടല്‍ ഗതാഗത മേഖലകളും മറ്റു വ്യവസായങ്ങളും ഉള്‍പ്പെടെ ഹൈഡ്രജന്റെ വിവിധ ഉപയോഗങ്ങള്‍ക്കായി ഭാവിയിലെ ആപ്ലിക്കേഷനുകളും ടെസ്റ്റ് പ്ലാറ്റ്ഫോമുകളും ലക്ഷ്യംവച്ചാണ് ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. യുഎഇയുടെ ലോകമെമ്പാടുമുള്ള ഖ്യാതിയും മത്സരാധിഷ്ഠിതമായ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് ദേവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
കുറഞ്ഞ കാര്‍ബണ്‍ ഹൈഡ്രജന്‍ വിപണിയുടെ 25% സ്വന്തമാക്കാനുള്ള യുഎഇയുടെ ലക്ഷ്യം ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവത്കരിക്കാനും ദേശീയ ഹൈഡ്രജന്‍ സ്ട്രാറ്റജി,ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050,ദുബൈ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 എന്നിവ കൈവരിക്കാനുമുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ പ്രോജക്റ്റ് ഏറെ സഹായകമാണെന്നും അധികൃതര്‍ പറഞ്ഞു. 2030ഓടെ 5,000 മെഗാവാട്ടില്‍ കൂടുതല്‍ ഉത്പാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ പാര്‍ക്കായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കില്‍ ഈ പദ്ധതി നടപ്പാക്കുന്നത് ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തില്‍ മത്സരാധിഷ്ഠിത വില കൈവരിക്കുന്നതിന് ഗുണം ചെയ്യുമെന്നും ദേവ പ്രത്യാശ പ്രകടിപ്പിച്ചു.