കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ: പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശം ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിന് മികച്ച മുതല്‍ കൂട്ടായി മാറുമെന്ന് മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വിടി ബലറാം അഭിപ്രായപ്പെട്ടു. ഷാര്‍ജ പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്റര്‍ 43ാം വാര്‍ഷികാഘോഷം ‘പ്രിയ ഓണം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങള്‍ മാറി മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രസിഡന്റ് എവി കുമാരന് അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ്് നിസാര്‍ തളങ്കര,ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറര്‍ ഷാജി ജോണ്‍,മനേജിങ് കമ്മിറ്റി അംഗം എവി മധു,ഷാന്റി തോമസ് പ്രസംഗിച്ചു. എംഎം പ്രബുദ്ധന് സ്വാഗതവും ടികെ വിജയകുമാര്‍ നന്ദിയും പറഞ്ഞു.
ആദ്യകാല സംഘടന നേതാക്കളായ മാധവന് തച്ചങ്ങാട്,കെവി രവീന്ദ്രന്,വി.നാരായണ്‍ നായര്‍, എന്‍കെ രാജന്,എകെ വേണു എന്നിവരെ ആദരിച്ചു. പഠന മികവ് പുലര്‍ത്തിയ വിദ്യര്‍ഥികള്‍ക്ക് സംഘടനയുടെ ആദ്യകാല നേതാക്കളായ പിഎം മസൂദ്,എംകെ മാധവന് എന്നിവരുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ എജ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം,തിരുവാതിര, ‘തേക്കിനി’ ദൃശ്യാവിഷ്ക്കാരം മറ്റു കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് പിന്നണി ഗായകന് അതുല്‍ നറുകര ടീമിന്റെ സംഗീത നിശയും അരങ്ങേറി.